കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകാതെ ഭൂമി വഖഫിന്റെ രജിസ്റ്ററിൽ ചേർത്തെന്ന് വിവരാവകാശരേഖ. വഖഫ് ബോർഡിൻ്റെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശ രേഖ. വഖഫിന്റെ ഈ നടപടി വഖഫ് നിയമത്തിൻ്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടുകയാണ് മുനമ്പം സമരസമിതി.
ന്യൂഡൽഹി: വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ നൽകിയത്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈകോടതിക്ക് ഉത്തരവ്
കൊച്ചി: ഒരു വർഷത്തിലേറെയായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി
മുനമ്പം ഭൂസമരം; 414 ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനു ശേഷം ഞായറാഴ്ചയോടെ മുനമ്പത്ത് ഭൂ സമരം താത്കാലികമായി അവസാനിക്കുന്നു. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി




















