മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ്
ഡൽഹി: നേരത്തേയുള്ള 55 ശതമാനത്തിനു പുറമേ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 3 ശതമാനം അധിക ക്ഷാമബത്ത നൽകുമെന്ന് കാബിനെറ്റിന്റെ തീരുമാനം. ഏഴാം ശമ്പള കമ്മീഷന്റെ പരിധിയിൽ വരുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ വർദ്ധനവ് ബാധകമാണ്. രാജ്യത്ത് ഉണ്ടായ വിലക്കയറ്റത്തെ നേരിടാനാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത വർദ്ധിപ്പിച്ചത്. 49.19 ലക്ഷത്തോളം വരുന്ന


















