തിരുവനന്തപുരം: പുനർജ്ജനി പദ്ധതിയുടെ പേരിൽ യുകെയിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ പിരിച്ചതായി റിപ്പോർട്ട്. എന്നാൽ പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് യാതൊരുവിധ ധാരണാപത്രവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്.

















