2025, നായകന്‍മാരെ പോലെ തന്നെ നായികമാരും തിളങ്ങിയ വര്‍ഷം. ‘എക്കോ’യിലെ മ്ലാത്തി ചേടത്തിയെ അവതരിപ്പിച്ച മേഘാലയക്കാരി ബിയാന മോമിന്‍ മുതല്‍ ‘രേഖാചിത്ര’ത്തിലെ രേഖയായി തിളങ്ങിയ അനശ്വര രാജന്‍ വരെ 2025 ലെ മികച്ച കഥാപാത്രങ്ങള്‍ നിരവധി. രേഖാചിത്രത്തിലെ രേഖ എന്ന കഥാപാത്രമായി അനശ്വര
ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്‍’ സിനിമയിലെ ബേസില്‍ ജോസഫിന്റെ അജേഷ് പി.പി എന്ന കഥാപാത്രം.
2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025. മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്. വേള്‍ഡ് വൈഡായി എമ്പുരാന്‍ 266 കോടി നേടി. ‘തുടരും’,



















