തിരുവനന്തപുരം: മുൻ എംഎൽഎ എം മുരളി അന്തരിച്ചു . തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 73 വയസായിരുന്നു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് 4 തവണ മാവേലിക്കര നിയോജക മണ്ഡലം എംഎൽഎ ആയിരുന്നു. 1972 മുതൽ 1977 വരെ അദ്ദേഹം കെ എസ് യു ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നു.

















