ചെന്നൈ: എൻഡിഎയെ ഞെട്ടിച്ചുകൊണ്ട് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു.
ചെന്നൈ: ഇന്ന് രാവിലെ തമിഴ്നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എൻ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. നിയമസഭയിൽ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ്
ചെന്നൈ: സ്റ്റാലിൻ സർക്കാരിന്റെ കിറ്റ് വിതരണം ജനുവരി 14-ന് മുൻപായി പൂർത്തിയാകും എന്ന് അധികൃതർ. സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നൽകാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്പ് എന്നിവ കിറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയ്ക്ക് പുറമെ സൗജന്യ വേഷ്ടിയും സാരിയുമാണ്
ചെന്നൈ: തമിഴ്നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് മനസിലായിട്ടില്ല എന്നും അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അടുത്ത ലക്ഷ്യം തമിഴ്നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ വടക്കൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാരിന് മാത്രമല്ല പുതിയതും





















