കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് നിർവഹിച്ചു.

















