അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്നലെ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തിക വികസന പങ്കാളിത്വങ്ങൾ കൂടുതൽ വിപുലമാക്കാൻ ചർച്ചയിൽ ധാരണയായി. കൂടുതൽ നിക്ഷേപപദ്ധതികൾക്ക് വഴിതുറക്കുന്ന ചർച്ചകൾക്കും
അബുദാബി : 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭവർധനവാണ് ലുലു ഗ്രൂപ്പിന്റെ നേട്ടം. നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ വർധനവ്, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വളർച്ച എന്നിവ നേട്ടത്തിന് വേഗതപകർന്നു. മികച്ച ലോംങ്ങ്ടേം വളർച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമെന്നും വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. 7.5 ശതമാനം ലാഭവർധനവ്,
കുവൈത്ത് സിറ്റി: അൽ മുത്‌ലാ സിറ്റിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് നിർമ്മിക്കാനൊരുങ്ങി ലുലു. സൗത്ത് അൽ മുത്‌ലാ സിറ്റിയിൽ ഉയരുന്ന ബിയോട്ട് പ്ലസ് മാളിലാണ് ലുലു ഹൈപ്പർമാർക്കറ്റ് നിർമ്മിക്കുക. മുൻനിര റിയൽഎസ്റ്റേറ്റ് ഡെവലപ്പേഴ്സായ ബിയോട്ട് ഹോൾഡിങ്ങുമായി കൈകോർത്താണ് പുതിയ ഹൈപ്പർമാർക്കറ്റ് ലുലു യാഥാർത്ഥ്യമാക്കുന്നത്. ബിയോട്ട് പ്ലസ് പ്രൊജ്ക്ടിൽ ഭാഗമാകുന്ന ആദ്യ റീട്ടെയ്ൽ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി
ദുബായ്: 2025 ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഔദ്യോഗിക പട്ടിക പുറത്തിറക്കി ഫോർബ്സ്. വ്യക്തിഗത സമ്പന്നരിൽ റിലയൻസ് ഇൻഡസ്ട്രിസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഗൗതം അദാനിയാണ് രണ്ടാമത്. 92 ബില്യൺ ആണ് അദ്ദേഹത്തിന്റെ ആസ്തി. സാവത്രി ജിൻഡാൽ ആൻഡ് ഫാമിലി (40.2 ബില്യൺ), സുനിൽ മിത്തൽ ആൻഡ് ഫാമിലി (34.2 ബില്യൺ), ശിവ് നാടാർ(33.2
കൊച്ചി: ലുലുവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന കുഞ്ഞുങ്ങൾക്ക് വിദ്യ പകർന്നു നൽകാൻ ഗുരുക്കന്മാരായി ഇത്തവണ എത്തിയത് സ്വാമി ഉദിത് ചൈതന്യയും, നടൻ ശ്രീകാന്ത് മുരളിയും നർത്തകി കലാമണ്ഡലം സോഫിയ സുദീപുമായിരുന്നു. മലയാള തനിമയും പൈതൃകവും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾ. രാവിലെ നിലവിളക്ക്
കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ട്ണർ ഷിപ്പ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ക്ഷണപ്രകാരമാണ് കൊച്ചി ലുലുമാൾ സന്ദർശിച്ചത്. ന്യുജേഴ്സിയിൽ ലുലുവിന്റെ വാണിജ്യങ്ങൾക്ക് പിന്തുണ നൽകുന്ന അദ്ദേഹം എം.എ യൂസഫലിയുടെ അടുത്ത്
കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ ഇന്ന് മുതൽ തുടക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് ഇന്ന് (തിങ്കൾ) മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ
ദുബായ്: ലോകസമ്പന്നരുടെ ഫോബ്സ് റിയൽടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി. 58100 കോടി രൂപയുടെ (7 ബില്യൺ ഡോളർ) ആസ്തിയാണ് എം. എ യൂസഫലിക്കുള്ളത്. പട്ടികയിൽ 547ആം സ്ഥാനത്താണ് അദേഹം. ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ്ങ് മാളുകൾ, ഐടി ഇൻഫ്രാസ്ട്രക്ച്ചർ, ഫുഡ് പ്രോസസിങ്ങ് കേന്ദ്രങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി മികച്ച
സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു
കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണിഞ്ഞ വേഴാമ്പലാണ്


























