തിരുവനന്തപുരം: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ഏഴു ജില്ലകളിലും കനത്ത പോളിങ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും ഉച്ചയോടെ 50 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ മുതൽ
വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏഴു ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിങിനുശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് . ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ
വിമത സ്ഥാനാർഥിയെ പുറത്താക്കി സിപിഎം; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഇനി പാർട്ടിക്ക് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർഥിയായ കെ. ശ്രീകണ്ഠനെതിരെ സിപിഎമ്മിന്റെ നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫുമായ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കടകംപള്ളി സുരേന്ദ്രനെതിരായ അദ്ദേഹത്തിന്റെ രൂക്ഷ വിമർശനവും പാർട്ടിയുടെ
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ എം വിനുവിന് കോൺഗ്രസ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ കഴിയില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് അനുകൂല ഉത്തരവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയകാരും സാധാരണക്കാരും തമ്മിൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി. ജനക്ഷേമം, സാമ്പത്തിക പുരോഗതി എന്നിവ ലക്ഷ്യം വെച്ചുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈഫ് മിഷനിൽ ഉൾപ്പെടാതെ ഇപ്പോഴും ഭവനരഹിതരായി തുടരുന്നവർക്ക് അടുത്ത അഞ്ച് വർഷത്തിനകം വീടുകൾ നിർമിച്ച് നൽകുമെന്നതാണ് പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്. സ്ത്രീകളുടെ തൊഴിൽ
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഹൈക്കോടതിയുടെ വിമർശനം. വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു, രാഷ്ട്രീയ കാരണത്താൽ അവരെ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വെഷ്ണയെ
തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും രാജി വെച്ച ശേഷമാണ് ആർ സുജിത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. രാജിയിൽ ആർ സുജിത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. വടൂക്കര 41 ഡിവിഷനിൽ പത്മജ വേണുഗോപാലിന്റെ
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയ സംഭവത്തിൽ വിവാദം രൂക്ഷമാകുന്നു. വൈഷ്ണയ്ക്കെതിടെ പാരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെ പേരിനൊപ്പമുള്ള വീട്ടുനമ്പറിൽ 22 പേർ താമസിക്കുന്നതായി രേഖ കണ്ടെത്തി. ശനിയാഴ്ച പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയിൽ TC 18/2464 എന്ന വീട്ടുനമ്പറാണ്


























