കാസർഗോഡ്: കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 4 മിനുട്ട് വൈകി എത്തിയതിനെ തുടർന്ന് അംഗത്തിന് വോട്ട് രേഖപ്പെടുത്താനായില്ല. കാസർഗോഡ് ജില്ലാപഞ്ചായത്ത് അംഗം ഇർഫാന ഇക്ബാലിനാണ് വോട്ട് നഷ്ടമായത്. ട്രാഫിക്കിൽ പെട്ടതുകൊണ്ടാണ് സമയത്ത് എത്താൻ കഴിയാതിരുന്നത് എന്ന് ഇർഫാന പറഞ്ഞു.
തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 8 മെമ്പർമാരും കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ബിജെപിയുമായി മുന്നണിയുണ്ടാക്കാൻ ആണ് ഇവരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങളുടെ നീക്കം. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗമായ ടെസ്സിയെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിൽ അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് രാവിലെ 10.30നും ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. പലയിടത്തും വിമതന്മാർ നിർണായകമാകും. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും പുതിയ മേയർമാർ ചുതലയേറ്റു. മുനിസിപ്പാലിറ്റികളിലെ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടന്നു. മേയർ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കം മറനീക്കി പുറത്തുവന്ന തൃശൂരും കൊച്ചിയും അടക്കമുള്ള കോർപ്പറേഷനുകളിലും നേതൃത്വം നേരത്തേ തീരുമാനിച്ചപ്രകാരം തന്നെ മേയർമാരെ തെരഞ്ഞെടുത്തു. തൃശൂരിൽ ഡോ. നിജി ജസ്റ്റിനാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ നിലവിലെ അംഗസംഖ്യ അനുസരിച്ച് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫിന്റെയും കോഴിക്കോട് എൽഡിഎഫിന്റെയും തിരുവനന്തപുരത്ത് എൻഡിഎയുടേയും മേയർ സ്ഥാനാർത്ഥികൾക്കാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ത്രിതല പഞ്ചായത്തുകളിലും നഗരസഭയിലും രാവിലെ പത്തുമണിക്കും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ അതത്
തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഉണ്ടാകും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായി മൂന്നു വാർഡുകളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിൽ തിരുവനന്തപുരത്തെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണായകമാണ്. എൻഡിഎയുടെ 50 ഉം
ആലപ്പുഴ: ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പിന് മത്സരിക്കുന്നതിൽ തടസ്സമില്ല. ട്രാൻസ് വുമണാണ് അരുണിമ. നാമനിർദേശ പത്രികയുടെ സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെയാണ് അരുണിമയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങുന്നത്. തന്റെ സ്ഥാനാർത്ഥിത്വത്തിൽ നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ























