തിരുവനന്തപുരം: കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം കമ്മിഷന്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടാകുക.

















