തിരുവനന്തപുരം: ഇന്ത്യയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഏറ്റവും പ്രധാന സ്ഥലമാണ് കൊച്ചിയെന്നാണ് ലോകത്തിലെ മുൻനിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ബുക്കിങ് ഡോട്ട് കോമിന്റെ 2026-ൽ പുറത്തുവിട്ട പട്ടികയിൽ പറയുന്നത്. ലോകത്തിലെ തന്നെ നിർബന്ധമായും സന്ദർശിക്കേണ്ട 10 യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിലാണ്
കൊച്ചി: ഐടി പഠിച്ച ഉദ്യോഗാർഥികൾക്ക് കൈത്താങ്ങുമായി സംസ്ഥാനസർക്കാർ. വിവിധ സ്വകാര്യ കമ്പനികളുമായി ചേർന്ന് നൈപുണ്യവികസനത്തിന് കൊച്ചിയിൽ പരിശീലനകേന്ദ്രമൊരുക്കുകയാണ് സർക്കാർ. തിരുവനന്തപുരത്തെ ഐസിടി (ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി) അക്കാദമി ഓഫ് കേരളയുടെ ഇതിനുള്ള നാലാമത്തെ പരിശീലന കേന്ദ്രമാണ് കൊച്ചിയിൽ ഒരുങ്ങുന്നത്. കച്ചേരിപ്പടിയില്‍ ആരംഭിക്കുന്ന
കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു. തോക്ക് കൈയിൽ വെയ്ക്കാൻ ലൈസൻസുള്ളയാളാണ് അജീഷെന്നും ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇയാളെ
കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോഗം ഇതു സംബന്ധിച്ച് തീരുമാനമെയുക്കും. 250 രൂപയായി വർദ്ധിപ്പിക്കണമെന്നായിരുന്നു
എറണാകുളം: എറണാകുളം അയ്യമ്പാറ പഞ്ചായത്തിലെ എരപ്പ് ഭാഗത്തുള്ള പാറമടയിൽ അഴുകിയ മൃതദേഹം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നും ഒന്നര മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയതെന്നുമാണ് നിഗമനം. സംഭവത്തിൽ അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്.





















