തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പോടെ 12 ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം. കാസർകോട്, കണ്ണൂർ ജില്ലകളൊഴികെ സംസ്ഥാനത്തുടനീളവും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,
വടക്കു കിഴക്കന്‍ കാലവര്‍ഷം അഥവാ തുലാവര്‍ഷം ആരംഭിച്ചു. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ തീരദേശ മേഖലകളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ തുലാവര്‍ഷം തകര്‍ത്തു പെയ്യാനാണ് സാധ്യത. അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ ആയിരിക്കും സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷത്തിന് തുടക്കം കുറിച്ചു. ഇന്ന് മുതൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ നേരിയതോ ഇടത്തരം തീവ്രതയിലോ മഴ പെയ്യാനാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ
ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഇടിയോട് കൂടിയ കനത്ത മഴയ്ക്കും
തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദമാണ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷക്ക് മുകളിലെ അതിതീവ്ര ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി ശക്തി കുറഞ്ഞതായും നിലവിൽ ഞായറാഴ്ച വരെ
കൊച്ചി: വീണ്ടും ന്യൂനമർദ്ദം എത്തിയതോടുകൂടി ആശങ്കയിൽ ആയിരിക്കുന്നത് കേരളത്തിലെ ഓണക്കാല വിപണിയാണ്. മെയ് പകുതിയോടുകൂടി തുടങ്ങിയ മഴ, കാലവർഷമായും ഇടവേളകളിലൂടെ ന്യൂനമർദ്ദവുമൊക്കെയുമായി സജീവമായി മാസങ്ങൾ തുടർന്നു. മഴയുടെ തണുപ്പിൽ നിന്ന് ഓണക്കാലത്തിന്റെ ഉത്സവാന്തരീക്ഷത്തിലേക്ക് വിപണി മെല്ലെ ചുവടുവെക്കുമ്പോഴാണ് വീണ്ടും മഴയെത്തുന്നത്. അത്തം നല്ല വെയിലിൽ ആഘോഷിച്ചു എങ്കിലും പിറ്റേന്ന്






















