തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടു ദിവസം പിന്നിടുമ്പോൾ സ്കോർ നിലയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും കണ്ണൂരും മുന്നിൽ. ആതിഥേയരായ തൃശ്ശൂരാണ് മൂന്നാമത്. ഹൈസ്കൂൾ വിഭാഗം നാടകമടക്കമുള്ള 120 ഓളം ഇനങ്ങളിൽ മത്സരം പൂർത്തിയായിട്ടുണ്ട്. ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കാസർഗോഡ് തുടങ്ങിയ ജില്ലകളാണ് സ്കോർ നിലയിൽ തൃശൂരിന് പിന്നിലുള്ളത്. ജനുവരി 18 വരെയാണ് തൃശൂരിൽ സ്കൂൾ
തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ച് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആനന്ദം സൃഷ്ടിക്കുന്നവരാണ് കലാകാരന്മാരെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊള്ളിക്കുന്ന അനുഭവങ്ങളെ കലയിലൂടെ തുറന്നുകാട്ടുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കേരളം രൂപംകൊണ്ടശേഷം നടന്ന ആദ്യ കലോത്സവത്തിൽ 200 പേർ
തൃശൂർ: തൃശൂരിൽ വച്ച് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. 250 ഇനങ്ങളിലായി 15,000 പ്രതിഭകൾ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന കലോത്സവം ഉത്സവനഗരിയെ ആവേശത്തിലാക്കും എന്നതിൽ സംശയമില്ല. 25 വേദികളാണ് കലോത്സവത്തിനായി ഒരുങ്ങിയിരിക്കുന്നത്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലയുടെ പൂരത്തിന് തിരി തെളിയിക്കും. ‘സൂര്യകാന്തി’ എന്ന് പേരിട്ടിരിക്കുന്ന വേദിയിൽ




















