തിരുവനന്തപുരം: സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും നിയമ സഭയിൽ ഇന്നും പോർവിളി. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു. മുഖ്യപ്രതി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയതോടെയാണ് സഭാനടപടികൾ നിർത്തിവെച്ചത്. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ്
തിരുവനന്തപുരം: ക്രിമിനലുകൾക്ക് അനാവശ്യ പരോൾ അനുവദിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവർക്ക് തുടർച്ചയായി പരോൾ അനുവദിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം ഇടപെട്ട് കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്നും സിപിഎമ്മിന് പ്രതികളെ പേടിയാണെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് അപേക്ഷ നൽകുമെന്നായിരുന്നു നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നത്. എന്നാൽ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നിയമസഭയിൽ അപേക്ഷ സമർപ്പിക്കാൻ തയ്യാറായില്ല. അതേസമയം ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയത്തിന് അപേക്ഷ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. എ പത്മകുമാർ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗമാണ്. ഇത് പ്രതിപക്ഷം സഭയിൽ ആയുധമാക്കിയേക്കും. ഇതോടൊപ്പം മുൻ മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ നാലാം ദിവസവും സഭ തടസപ്പെട്ടു. മന്ത്രിമാരും അംഗങ്ങളും സഭ്യേതര പരാമർശം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതാശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്പീക്കർ എഎൻ ഷംസീർ ഇരിപ്പിടത്തിലേക്ക് എത്തിയതു മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. സ്പീക്കറെ മറച്ചുകൊണ്ട് ബാനർ വെച്ചായിരുന്നു പ്രതിഷേധം. ബാനർ നീക്കണമെന്ന്






















