Home Posts tagged Kerala High Court
Homepage Featured Kerala News

കേരളത്തിലെ എയിംസ്; സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്താണ് കേന്ദ്രസർക്കാർ സാധ്യതാ പഠനം നടത്തേണ്ടത്.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും, റിപ്പോർട്ടിൽ നിർണായക കണ്ടെത്തലുകൾ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള അന്വേഷണ പുരോ​ഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. വി.എസ്.എസ്.സിയുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലെ വിവരങ്ങൾ ഉൾപ്പെടുന്ന നിർണായക റിപ്പോർട്ടാണ് കോടതിക്ക് കൈമാറുക. അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദ്വാര പാലക ശിൽപ്പങ്ങളിലെ പാളികളിൽ
Homepage Featured India Kerala News

സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; കൊളീജിയത്തിന്റെ ശുപാർശ അം​ഗീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. ഡിസംബർ 18 ന് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തുടർന്ന് ‌കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് ജസ്റ്റിസ് സൗമൻ സെന്നിനെ ജനുവരി 9 ന് പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കുക. കേരള ഹൈക്കോടതിയുടെ
Kerala Lead News News

രാഹുലിന് ഇന്ന് നിർണായകം; ബലാത്സം​ഗക്കേസുകൾ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരി​ഗണിക്കുക. ബം​ഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി
Homepage Featured Kerala News

ജീവനാംശം നൽകൽ: ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവ് കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിന്റേതാണ് തീരുമാനം. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ്
Homepage Featured Kerala News

ഹിജാബ് വിവാദം; സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെ, ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു. രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; നിർണായക ഉത്തരവുകളുമായി ഹൈക്കോടതി

എറണാകുളം: സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ആറാഴ്ച്ചയ്ക്കകം എസ്ഐടി അന്തിമ റിപ്പോർട്ട് നൽകണം. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പരോ​ഗതി സംബന്ധിച്ച് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി കേസിൽ കക്ഷി ചേരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം 474 ​ഗ്രാം സ്വർണത്തിന്റെ ക്രമക്കേടുണ്ടായതായി കോടതി നിരീക്ഷിച്ചു. വിഷയം എഫ്ഐആർ ഇട്ട് അന്വേഷിക്കണം.
Homepage Featured Kerala News

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കടം എഴുതിത്തള്ളില്ലെന്ന കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലെ നിലപാട് അം​ഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകൾ താരതമ്യം ചെയ്ത കോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു. അസ്വസ്ഥതയുണ്ടാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും കേരളത്തോട് ചിറ്റമ്മ നയമെന്നും കോടതി പറഞ്ഞു. കടം
Kerala Lead News News

എം.എസ്.സി എൽസ-3; 1200 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി:എം എസ് സി എൽസ 3 കപ്പൽ കേരള തീരത്തിനടുത്ത് മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതിക്കുണ്ടായ നാശവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്താണ് ഉത്തരവ്. മേയ് 24 ന് കൊച്ചി തീരത്തിനു സമീപം എം എസ് സി എൽസ തകരുകയായിരുന്നു. വിഴിഞ്ഞം തുറമുഖത്തു നിന്നു പുറപ്പെട്ട സൈബീരിയൻ ചരക്കു കപ്പലായ എം എസ് സി എൽസ 3 തീരത്തു
Kerala Lead News News

ശബരിമല സ്വർണപാളി: തൂക്കകുറവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി