Home Posts tagged Kerala Government
Kerala News

ഭിന്നശേഷി സംവരണം: എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ, അധ്യാപകർക്ക് ആശ്വാസം

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ.ഭിന്നശേഷി സംവരണം നടത്താത്ത സ്കൂളുകളുടെ മറ്റു നിയമനങ്ങൾ തടഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവുണ്ട്. ഇത് മറ്റ് എയ്ഡഡ്
Homepage Featured Kerala News

സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഫെബ്രുവരി 21 മുതൽ വിപണിയിലേക്ക്

തിരുവനന്തപുരം: പാലക്കാട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാൻഡി 21 മുതൽ വിപണിയിലെത്തും. നിലവിൽ മലബാർ ഡിസ്റ്റലറിയിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ എന്ന റമ്മിന് പുറമേ ഉള്ള സർക്കാരിന്റെ ഒരേയൊരു മദ്യ ബ്രാൻഡ് ആണ് പുറത്തിറങ്ങാനിരിക്കുന്ന ഈ ബ്രാൻഡി. എന്നാൽ ഈ മദ്യ ബ്രാൻഡിന് എന്ത് പേരാണ് നിശ്ചയിച്ചതെന്ന് ഇതുവരെ
Homepage Featured Kerala News

വരുന്നൂ.. ശബരിപാത: 3,810 കോടി രൂപ ചെലവ്, സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ പങ്കാളിത്തം; മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേ​ഗം കൂട്ടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ശബരിപാത എന്ന വികസന സ്വപ്നം യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. ഫെബ്രുവരി 4 ന് പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി. അങ്കമാലി മുതൽ എരുമേലി വരെ നീളുന്ന റെയിൽ പാതയാണ് ശബരി പാത. 110 കിലോമീറ്റർ
Homepage Featured Kerala News

സംസ്ഥാനത്തിന് ഏകീകൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും; അതിവേഗ ഗതാഗത സംവിധാനത്തിന് നിർദേശവുമായി മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റെയിൽ ​ഗതാ​ഗത സംവിധാനം ഒരുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. സംസ്ഥാനത്ത് നിലവിലുള്ള കൊച്ചി മെട്രോ, ഭാവിയിൽ വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട്
Career Education Homepage Featured

കണക്ട് ടു വർക്കിന് മന്ത്രിസഭയുടെ അം​ഗീകാരം; പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം

തിരുവനന്തപുരം: പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവർക്ക് ആശ്വാസം പകരുന്ന കണക്ട് ടു വർക്ക് എന്ന പദ്ധതിയുടെ മാർഗ്ഗരേഖയ്ക്ക് മന്ത്രിസഭയുടെ അം​ഗീകാരം. ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ് പദ്ധതി. 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. UPSC, PSC, ബാങ്കിംഗ്,
India Kerala Lead News News

ലൈഫ് പദ്ധതിയെ പ്രശംസിച്ച് നീതി ആയോ​ഗ്

കൊച്ചി: കേരളത്തിൽ 4 ലക്ഷത്തോളം പേർക്ക് പാർപ്പിടമൊരുക്കിയ സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ അഭിനന്ദിച്ച് നീതി ആയോ​ഗ്. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ അഫോർഡബിൾ ഹൗസിങ്’ എന്ന റിപ്പോർട്ടിലാണ് പദ്ധതിക്ക് പ്രശംസയുള്ളത്. പദ്ധതിയുടെ നടത്തിപ്പിനായി സ്വയം സഹായ സംഘങ്ങളുടെ സഹകരണവും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. കേരളത്തിന് പുറമേ ഹരിയാന, തമിഴ്നാട്, മഹാരാഷ്ട്ര,
Homepage Featured Kerala News

SIR ന് രേഖകൾ ഇല്ലാത്തത് ഇനി തിരിച്ചടിയാകില്ല; അർഹരായവർക്ക് സൗജന്യസേവനവുമായി സർക്കാർ

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സൗജന്യസേവനവുമായി സർക്കാർ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് രേഖകൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ പേര്
Homepage Featured Kerala News

എസ്ഐആര്‍ കരട് പട്ടിക; വോട്ടർമാരെ ഒഴിവാക്കിയത് പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്

തിരുവനന്തപുരം:എസ്ഐആര്‍ കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് പരിശോധിക്കാൻ കോണ്‍ഗ്രസ് നിശാക്യാമ്പ് നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. നിലവിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്ന പരാതി
Homepage Featured Kerala News

SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ അവസരം; വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ സഹായമൊരുക്കി സംസ്ഥാന സർക്കാർ. വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ഹെൽപ് ഡെസ്കിന്റെ ചുമതല നൽകും. ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21
Homepage Featured India Kerala News

എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: എസ്ഐആർ സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെന്റേതടക്കം ആവശ്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആർ) സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കാനും നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനുമാണ് സുപ്രീം കോടതി തീരുമാനിച്ചത്.