തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ്. കെസി വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണുഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിലെത്തിയാൽ നല്ല പരിഗണന
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും മുറുകുന്നു. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലും ഒരു ഗ്രൂപ്പുണ്ട്. സതീശന്റെ അപ്രമാദിത്തത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംഘടിക്കുന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത്. സതീശന്‍ ‘പുതുയുഗയാത്ര’
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവതീ പ്രവേശനത്തിന് എതിരാണ് സംസ്ഥാനത്തിന്റെ നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ പുതിയ അഫിഡവിറ്റ് സമർപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമല സ്ത്രീ
തിരുവനന്തപുരം: ഇലക്ഷൻ അടുത്തതോടെ സ്ഥാനാർത്ഥി നിർണയം അടക്കമുള്ള ചർച്ചകൾക്ക് കോൺഗ്രസിൽ തുടക്കമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂടുതൽ സമരങ്ങളും രാഷ്ട്രീയ ചർച്ചകളും സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചനകളും സംസ്ഥാനത്ത് ആരംഭിക്കുകയാണ്. ഇതിനായി സംസ്ഥാനത്തെ 200 ഓളം നേതാക്കളാണ് ഇന്ന് വയനാട്ടിൽ എത്തും. ഇന്നും നാളെയുമായി ചേരുന്ന ലക്ഷ്യ 2026
തൃശൂർ: കെസി വേണുഗോപാലും ദീപാദാസ് മുൻഷിയും അടക്കമുള്ളവർ തൃശൂർ കോർപ്പറേഷനിൽ മേയറെ നിശ്ചയിച്ചത് താഴെ തട്ടിലുള്ളവരുടെ ചെകിടത്ത് അടിക്കുന്ന നടപടിയെന്ന് ലാലി ജെയിംസ് പറഞ്ഞു. കോർപ്പറേഷനിലെ വാർഡുകളെക്കുറിച്ച് ധാരണയില്ലാത്തവർ മേയറെ നിശ്ചയിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി. നേരത്തേ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ലാലി ജെയിംസ് പറഞ്ഞു. ദീപാദാസ് മുൻഷിയും ,എഐസിസി ജനറൽ
കോഴിക്കോട്: കെസി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി വിജയൻ. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംവാദത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും വെല്ലുവിളി സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പോരായ്മ സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് സംസാരിക്കവേ കെസി
ഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ്. എക്സിലൂടെ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഇതു സംബന്ധിച്ച് വ്യക്തത വരുത്തി. മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ഡിപ്പാർട്ട്മെന്റ് ഓഫ്
ഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നും തോൽവി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെരഞ്ഞെടുപ്പ് അട്ടിമറിയുമായി ബന്ധപ്പെട്ട് 19 കേസുകൾ ഹരിയാനയിലുണ്ടെന്നും ബിഹാറിൽ
























