ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയുടെ പ്രചാരണ പരിപാടിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ച കേസടക്കം നാളെ മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂർ ദുരന്തത്തിലേക്ക് വഴിയൊരുക്കിയ സാഹചര്യങ്ങൾ ഉൾപ്പടെ ടി.വി.കെയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിഗണിക്കാനാണ് മദ്രാസ് ഹൈക്കോടതി
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തനിഴകം വെട്രി കഴകം പാർട്ടിയുടെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക്. സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്
ചെന്നൈ: കരൂരിലെ വിജയ്യുടെ ടിവികെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്യെയും തമിഴ്നാട് സർക്കാരിനെയും കോടതി ശക്തമായി വിമർശിച്ചു. ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളിയ കോടതി പകരം ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ
ചെന്നൈ: കരൂരിൽ ദുരന്തം നടക്കുന്നതിനു മുമ്പ് വിജയ് യെ ചെരുപ്പ് എറിയാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളി ഡിഎംകെ നേതാവും എംഎൽഎയുമായ സെന്തിൽ ബാലാജി. താനൊരു തരത്തിലും വിജയ് യുടെ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിച്ചില്ല. ടിവികെ അധ്യക്ഷനു നേരെ ചെരുപ്പേറുണ്ടായത് ആരെങ്കിലും ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചെയ്തതായിരിക്കുമെന്നും സെന്തിൽ പറയുന്നു. സംഭവത്തെ
ചെന്നൈ: കരൂർ സംഭവത്തിൽ പ്രതികരിച്ച് നടനും ടിവികെ നേതാവുമായ വിജയ്. സംഭവത്തിനു ശേഷം ദിവസങ്ങൾക്കു ശേഷമാണ് വിജയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കരൂരിലേത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയുണ്ടാക്കുന്ന സംഭവമാണെന്നായിരുന്നു വിജയുടെ പ്രതികരണം. എന്നാൽ സംഭവത്തിൽ ചില സംശയങ്ങളുള്ളതായും വിജയ് പറയുന്നു. വീഡിയോ സന്ദേശമായാണ് വിജയുടെ വാക്കുകൾ പുറത്തു വന്നിരിക്കുന്നത്.
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ്
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിവികെയുടെ ഭാവി പ്രചരണ പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ആദ്യത്തെ ഹർജി. ദുന്തത്തിൽ രക്ഷപെട്ട ഒരാളാണ് ഹർജി നൽകിയിരിക്കുന്നത്.
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. ദുരന്തം ഉണ്ടായപ്പോൾ വിജയ് കരൂരിൽ നിന്ന് ഉടൻ ചെന്നൈയിലേക്ക് പോകുകയായിരുന്നു ഇതിനെ വമർശിച്ചാണ് ‘ഞങ്ങൾ എവിടെയും ഓടിപ്പോയിട്ടില്ല’ എന്ന് പറഞ്ഞുകൊണ്ട് കനിമൊഴി രംഗത്തെത്തിയത്. ദുരന്തത്തിന് പ്രധാന കാരണം സംഘാടനത്തിലെ
തെന്നിന്ത്യൻ സിനിമ താരവും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിനും ഞായറാഴ്ച മരിച്ചു. ആശുപത്രിയിൽ നിന്നും വീട്ടിൽ മടങ്ങിയെത്തിയ കവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കവിൻ
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും സഹായധനം നൽകുമെന്ന് വിജയ്. ഇത്രയും വലിയൊരു നഷ്ടത്തിനു മുന്നിൽ താൻ പ്രഖ്യാപിച്ച തുക ഒന്നുമല്ലെന്നും വിജയ് പറഞ്ഞു. എക്സിലൂടെയാണ് വിജയ് കുടുംബങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ‘കരൂർ സംഭവത്തെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയത്തിലും മനസ്സിലും സങ്കൽപ്പിക്കാൻ പോലും























