കന്യാകുമാരി എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. തിരുവനന്തപുരത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്താൽ ആ ലിസ്റ്റിൽ കന്യാകുമാരി കൂടി ഉണ്ടാകും. എത്ര തവണ പോയാലും വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു ഇടം കൂടിയാണ് കന്യാകുമാരി. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ഒരിടമാണ് കന്യാകുമാരി.

















