തൃശൂർ: നാല് ദിവസമായി തുടരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ചൂടി കണ്ണൂർ ജില്ല. കഴിഞ്ഞ വർഷം നേരിയ പോയിന്റിന്റെ വ്യത്യാസത്തിൽ ചുണ്ടിനും കപ്പിനുമിടയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കണ്ണൂർ ഇക്കുറി വാശിയോടെ പോരാടി. തുടക്കം മുതൽ ആധിപത്യം സ്ഥാപിച്ച കണ്ണൂർ അവസാന നിമിഷം വരെ മുന്നേറ്റം

















