കോട്ടയം: പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കേരള കോൺഗ്രസിൽ തർക്കം. നേരത്തേ ഒരു പരിപാടിയിൽ പങ്കെടുക്കവേ പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞിരുന്നു. എൽഡിഎഫ് മധ്യമേഖല ജാഥ അടിമാലിയിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ജോസ് കെ മാണിയുടെ
റോഷി തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ്
ഗ്ലാമര്‍ പോരാട്ടമായിരിക്കും ഇത്തവണ പാലായില്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഒരുക്കങ്ങള്‍ ആരംഭിച്ചു. ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ജോസിനെ സാക്ഷിയാക്കി റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് അപ്രതീക്ഷിതമായി ഈ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ മധ്യമേഖല നയിക്കുന്നത് ജോസ് കെ മാണിയാണ്. ഈ
കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. കേരളാകോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ഇന്ന്
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് എടുത്തതോടെ ജില്ലാ കമ്മിറ്റികളെയെല്ലാം
കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിടില്ല. എൽഡിഎഫിൽ ഉറച്ചുനിൽക്കാനാണ് തീരുമാനമെന്ന് ജോസ് കെ മാണി. കോട്ടയത്തെ കേരളാ കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ ആണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും,ആരാണ് ഈ ചർച്ച നടത്തുന്നതെന്നും, തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സഭാ നേതൃത്വത്തിന്റെ
കോട്ടയം: യുഡിഎഫ് പ്രവേശനത്തിനുള്ള സാഹചര്യമില്ലെന്ന് കേരള കോൺഗ്രസ് നേതൃത്വം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്ന് സ്റ്റീഫൻ ജോർജും പറഞ്ഞു. പരാജയമുണ്ടായാൽ മുന്നണി വിടുകയാണെങ്കിൽ തങ്ങൾക്കത് ലോക് സഭാ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കേരളം കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.






















