Home Posts tagged Israel
Homepage Featured News World

IAEA ഡയറക്ടറുമായി ആണവ ചർച്ചയ്ക്ക് ഒരുങ്ങി ഇറാൻ വിദേശകാര്യ മന്ത്രി; ഉപരോധം ഒഴിവാക്കാനെന്ന് ഇറാൻ

ജനീവ: യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച യുഎന്നിന്റെ ഭാ​ഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടറെ കാണുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. ഇതനുസരിച്ച് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച
Homepage Featured News World

​ഗാസയിൽ മരിച്ചവുടെ എണ്ണം 70000 കടന്നു; വെടി നിർത്തലിന് ശേഷവും 352 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

​ഗാസ: 2023 ഒക്ടോബർ 7-നു ശേഷം ഇതുവരെ ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70000 കടന്നു. വെടി നിർത്തലിന് ശേഷവും 352 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും രാത്രി ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. വിഷയത്തിൽ ഇസ്രായെൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ കരാർ
Homepage Featured News World

​ഗാസയിൽ നിന്ന് യാത്രാ രേഖകളില്ലാതെ ഇനി വരേണ്ട; ചാർട്ടേഡ് വിമാനമെത്തിയത് ഇസ്രായേൽ ​ഗൂഢാലോചനയിലെന്ന് ദക്ഷിണാഫ്രിക്ക

ജൊഹന്നാസ്‍ബർ​ഗ്: ​ഗാസയിൽ നിന്ന് രേഖകളില്ലാതെയത്തുന്ന പലസ്തീനികളെ സ്വീകരിക്കാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക. ചാർട്ടേഡ് വിമാനങ്ങളിൽ യാത്രാ രേഖകളില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായിരുന്നു. ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീൻ സ്വദേശികളെ ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാൾഡ്
Homepage Featured News World

വംശഹത്യ: നെതന്യാഹുവിനെതിരെ തുർക്കിയുടെ അറസ്റ്റ് വാറണ്ട്

ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച്‌  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാർക്കുമെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന്‌ ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ
Homepage Featured News World

​ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്.  കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി
Homepage Featured News World

ജീവനോടെയുള്ള മുഴുവൻ ബന്ദികളെയും വിട്ടയച്ച് ഹമാസ്; ടെൽ അവീവിൽ സ്വീകരണമൊരുക്കി ഇസ്രായേൽ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന്റെ പിടിയിലായ ഇരുപതു പേരെയും വിട്ടയച്ചു. രണ്ടു ഘട്ടമായാണ് ഇവരെ വിട്ടയച്ചത്. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ പതിമൂന്നു പേരെയുമാണ് വിട്ടയച്ചത്. മോചിതരായവർക്ക് ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബന്ദികളെയും തടവിലാക്കപ്പെട്ടവരുടെയും പൂർണ്ണമായ കൈമാറ്റം, അടിയന്തര വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ
Homepage Featured News World

​ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഭാ​ഗികമായി പിൻമാറി, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ മോചിതരായേക്കും

ടെൽ അവീവ്: ​ഗാസയിൽ നിന്ന് ഭാ​ഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ
Homepage Featured India News World

ട്രംപിന്റെ സമാധാന കരാർ; ഗാസയക്ക് ആശ്വാസം നൽകും, നെതന്യാഹുവിന്റേത് ശക്തമായ നേതൃത്വമെന്നും മോദി

ഡൽഹി: ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാർ ​ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് ​ഗാസയ്ക്ക് സഹായമാകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ
Homepage Featured News World

ഗാസയിലെ യുദ്ധം അവസാനിപ്പിക്കരുത്; ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷം രം​ഗത്ത്

​ടെൽ അവീവ്: ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രം​ഗത്തു വന്നു. ​ഗാസയിലെ നടപടികൾ നിർത്തിയാൽ ബഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ​ഗ്വിർ പറഞ്ഞു. ഒരു തരത്തിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അം​ഗീകരിക്കില്ലെന്നാണ്
Lead News News World

ഇസ്രായേൽ പലസ്തീൻ യുദ്ധം: സമാധാന ചർച്ചകൾക്ക് തുടക്കമായി

ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാ​ഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്