കാലിഫോര്‍ണിയ: സംഘാംഗത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലംഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്.

















