ഡൽഹി: ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനായി ഫിലിപ്പിന്‍സിന് പിന്നാലെ ഇൻഡൊനീഷ്യയും ഇന്ത്യയുമായി കരാർ ഒപ്പിടുന്നു. എഎന്‍ഐ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബ്രഹ്‌മോസില്‍ റഷ്യയ്ക്കും പങ്കാളിത്തമുള്ളതിനാല്‍ കരാറിന് റഷ്യയുടെ അംഗീകാരംകൂടി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

















