ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ കളികള്‍, സമയക്രമം യുഎഇ, പാക്കിസ്ഥാന്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം
ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതുമുതൽ തുടരുന്ന നിരവധി ആശങ്കകളും ഉയർന്നു വരുന്ന നിരവധി ചോദ്യങ്ങളുമുണ്ട്. മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും ഉത്തരം കണ്ടത്തേണ്ട ചോദ്യങ്ങൾ ബാക്കിയാണ്. കിരീടം നിലനിർത്തുകയെന്ന ദൗത്യത്തോടെയിറങ്ങുന്ന നായകൻ സൂര്യകുമാർ യാദവിനെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങൾ വലിയ ആശയക്കുഴപ്പമാണ്
ഡ്രീം ഇലവന്‍ അടക്കമുള്ള റിയല്‍ മണി ഗെയിമിങ് ആപ്പുകളുടെ നിരോധനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും ബിസിസിഐയെയും വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ പ്രധാന പരസ്യ വരുമാന സ്രോതസുകളില്‍ ഒന്നായിരുന്നു റിയല്‍ മണി ഗെയിമിങ് ആപ്പുകള്‍. ഡ്രീം ഇലവന്‍ ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍. ഓണ്‍ലൈന്‍ മണി ഗെയിം നിരോധന നിയമം
വിരമിക്കലിനു പിന്നാലെ തനിക്കു ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ഇന്നിങ്‌സുകളെ കുറിച്ച് തുറന്നുപറഞ്ഞ് ചേതേശ്വര്‍ പുജാര. ശ്രീലങ്കയ്‌ക്കെതിരെ ശ്രീലങ്കയില്‍ വെച്ച് നേടിയ സെഞ്ചുറിയെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി പുജാര തിരഞ്ഞെടുത്തത്. ക്രിക്ബസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഏറ്റവും ഇഷ്ടത്തോടെ ഞാന്‍ ഓര്‍മിക്കുന്ന ഇന്നിങ്‌സ് ശ്രീലങ്കന്‍
ഐപിഎല്ലിലൂടെ ഇന്ത്യയുടെ ട്വന്റി 20 ഫോര്‍മാറ്റ് ടീം പ്രതിഭാധാരാളിത്തം നിറഞ്ഞുനില്‍ക്കുന്നതാണ്. മിക്ക പൊസിഷനുകളിലും രണ്ടോ അതിലധികമോ താരങ്ങള്‍ മികവുറ്റ പ്രകടനങ്ങളുമായി അവസരത്തിനു കാത്തുനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത് നമ്പര്‍ എട്ടാണ് ! കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് നേടിയതിനു പിന്നാലെ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം
ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ബിസിസിഐ സെലക്ടര്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ആരാധകര്‍. ടീം പ്രഖ്യാപനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മലയാളി താരം സഞ്ജു സാംസണ്‍ മധ്യനിരയില്‍ ഇറങ്ങേണ്ടിവരുമോ എന്നാണ് ആരാധകരുടെ പ്രധാന ആശങ്ക ! ഗില്ലിനൊപ്പം ആര്? ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമില്‍ ഇടംപിടിച്ചതോടെ ഒരു ഓപ്പണറുടെ കാര്യത്തില്‍ തീരുമാനമായി. ഗില്ലിനൊപ്പം ആര്