ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആസിയാനുമായുള്ള പങ്കാളിത്തം ആഗോള സ്ഥിരതയ്ക്കും ഭാവിയിലെ ആസിയാൻ കൂട്ടായ്മയുടെ വളർച്ചയ്ക്കും ശക്തമായ അടിസ്ഥാനമായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യ-ആസിയാൻ വാർഷിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആസിയാൻ ഇന്ത്യയുടെ ‘ആക്ട് ഈസി’
മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ,
ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം സ്റ്റാര്‍ലിങ്കിന് താത്കാലികമായി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന
ബ്രസൽസ്: മെഹുല്‍ ചോക്സിയെ ബെൽജിയം ഇന്ത്യയ്ക്ക് കൈമാറിയേക്കും. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള കോടതി ചോക്സിയെ കൈമാറാൻ അനുമതി നൽകി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ പണം തട്ടിയതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് മെഹുൽ ചോക്സി. 2011 നും 2018 നും ഇടയിൽ നടന്ന വൻ തട്ടിപ്പിൽ ക്രിമിനൽ ഗൂഢാലോചന കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് കേന്ദ്ര ഏജൻസികൾ കുറ്റം
ഡൽഹി: നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃ പദവിയിലെത്തുമെന്ന് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബട്ട് പറഞ്ഞു. എൻഡിടിവി വെള്ളിയാഴ്ച സംഘടിപ്പിച്ച ലോക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും നാൽപ്പത് അമ്പത്
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഒക്ടോബര്‍ 19 ഞായറാഴ്ച തുടക്കമാകും. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യക്കായി അവസാനമായി കളിച്ചത്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. പാറ്റ്
ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ പ്രതികരണവുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ യുഎസ് വർദ്ധിപ്പിച്ചിരുന്നു. ഈ
തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര
ഡൽഹി: അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താക്കിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രസർക്കാർ. വാർത്താ സമ്മേളനം നടന്ന ഡൽഹിയിലെ എംബസി പ്രദേശം ഇന്ത്യാ ഗവണ്മെന്റിന്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം. വാർത്താസമ്മേളനത്തിലേക്ക് മാധ്യമ പ്രവർത്തകരെ
ഇസ്ലാമാബാദ്: ഇന്ത്യൻ കരസേനാ മേധാവിയുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി പാക്കിസ്ഥാൻ പ്രതിരോധമന്ത്രി രംഗത്ത്. ഇനിയൊരു സൈനിക നടപടിക്ക് മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അത്തരം നടപടിയുണ്ടായാൽ ഇന്ത്യ തകർന്ന യുദ്ധവിമാനങ്ങൾ കൊണ്ട് മൂടപ്പെടുമെന്നാണ് ആസിഫ് പറയുന്നത്. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ഭൂപടത്തിൽ നിന്ന്


























