പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്കു ജയം സമ്മാനിച്ചത് ഇഷാന്‍ കിഷന്റെ പ്ലാന്‍ ബി. വേഗംകുറഞ്ഞ പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമെന്ന് മനസിലാക്കിയ ഇഷാന്‍ പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് കണ്ടെത്തി. ഒരുപക്ഷേ ഇഷാന്റെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ടോട്ടല്‍ 150 ല്‍ കുറഞ്ഞേനെ.
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ പോരിനു ആരംഭം. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് പ്ലേയിങ് ഇലവനില്‍ ഇല്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2021 മുതല്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന 13 മത്സരങ്ങളില്‍ പത്തിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. ഇരു ടീം


















