Home Posts tagged India Russia
India Lead News News

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച് ഇന്ത്യ : ഞെട്ടിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്; യുഎസ് സമ്മർദ്ദത്തിന് വഴങ്ങിയോ കേന്ദ്ര സർക്കാർ?

ഡൽഹി: പൊതുമേഖലാ കമ്പനികളും റിലയൻസും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി റോയിട്ടേഴ്സ്. ഏപ്രിൽ മാസം മുതൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് എന്നീ എണ്ണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്നാണ് വാർത്താ ഏജൻസിയായ
India Lead News News World

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ

മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് രം​ഗത്തെത്തിയിട്ടുണ്ട്. അതേസമയം എണ്ണ വാങ്ങുന്നത് നിർത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും
Homepage Featured India News

ഇന്ത്യ – റഷ്യ ഉച്ചകോടി; എട്ടു കരാറുകളിൽ ധാരണയായി

ഡൽഹി: ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഴത്തിലുള്ള സൗഹൃദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് മോദി പറഞ്ഞു. പുടിനുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചകൾക്കും ശേഷമായിരുന്നു ഇരുവരും മാധ്യമങ്ങളെ കണ്ടത്.
Homepage Featured India News

റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം; രാജ്ഘട്ടിൽ ആദരമർപ്പിച്ച് പുടിൻ

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ​ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തും.
Homepage Featured India News World

പുടിൻ ഇന്ത്യയിലേക്ക്; എണ്ണ ഇറക്കുമതി ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ മോദിയുമായി ചർച്ച

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഉച്ചകോടിക്കെത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന വിരുന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം
Homepage Featured News World

ഇന്ത്യക്കെതിരായ യുഎസിന്റെ തീരുവ കുറയും; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാൽ ഇന്ത്യക്കെതിരായ യുഎസിന്റെ തീരുവ കുറയ്ക്കുന്നത് പരി​ഗണിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം മൂലമാണ് ഇന്ത്യ ഇത്രയും ഉയർന്ന തീരുവകൾ നേരിടുന്നതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ‘റഷ്യൻ എണ്ണ വാങ്ങുന്നത്