Home Posts tagged India
Cricket Homepage Featured News Sports

നഷ്ടം കോടികള്‍, എട്ടിന്റെ പണിയും; ഇന്ത്യക്കെതിരായ മത്സരത്തില്‍ ‘യു ടേണ്‍’ അടിക്കാന്‍ പാക്കിസ്ഥാന്‍

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്മാറുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധി ഞായറാഴ്ച ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയ്ക്കു പിന്നാലെയാണ്
Gulf India News

നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കും; സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി അജിത് ഡോവൽ

റിയാദ്: സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചർച്ച നടത്തി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സൗദി കാബിനറ്റ് അംഗം കൂടിയായ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായാണ് അജിത് ഡോവൽ ചർച്ച നടത്തിയത്. സൗദിയുമായുള്ള നയതന്ത്ര-സുരക്ഷാ സഹകരണം ഊർജിതമാക്കുന്നതിനാണ് കൂടിക്കാഴ്ച. സൗദി റിയാദിലെത്തിയ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ വിദേശകാര്യ
Cricket Homepage Featured Sports

തിലക് ഈസ് ബാക്ക്; യുഎസിനെതിരെ ഇന്ത്യക്കു ജയം, ജഗദീശനു സെഞ്ചുറി

ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ യുഎസ്എയെ 38 റണ്‍സിനു തോല്‍പ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സ് നേടി. യുഎസ്എയുടെ ഇന്നിങ്‌സ് 19.4 ഓവറില്‍ 200 നു അവസാനിച്ചു. ലോകകപ്പ് ടീമിലുള്ള തിലക് വര്‍മ മാത്രമാണ് ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചത്. പരുക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക്
Homepage Featured India News

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; വന്ദേമാതരത്തിന്റെ 150-ാം വാർഷികവും സിന്ദൂർ ഫോർമേഷനുമടക്കം നിരവധി പ്രത്യേകതകൾ

ഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. ഡൽഹി കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും റിപ്പബ്ലിക് ഡേ പരേഡ്. കര -നാവിക- വ്യോമസേനകളുടെ ശക്തിപ്രകടനങ്ങളാണ് ഒരോ പരേഡിലേയും പ്രധാന ആകർഷണം. അർധസൈനിക വിഭാഗങ്ങളും
Gulf Homepage Featured News

ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; നിർണ്ണായക കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഡൽഹി: ഇന്ത്യ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സന്ദർശനത്തിൽ നിർണ്ണായക ഇന്ത്യ-യുഎഇ കരാറുകളിൽ ധാരണയായെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തികം, പ്രതിരോധം, ടെക്നോളജി, ഊർജ്ജം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്. ജനുവരി 18 ന് വൈകിട്ട് 5 മണിയോടെ ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
Cricket Homepage Featured News Sports

മുസ്തഫിസുർ റഹ്മാനെ മാറ്റിയ സംഭവം; ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ബം​ഗ്ലദേശ്, ടി-20 ലോകകപ്പിൽ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയേക്കും

ദുബായ്: ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുർ റഹ്മാനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് തർക്കം. ട്വന്‍റി 20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് (ICC) ആവശ്യപ്പെട്ടു. ഇന്ത്യയിൽ ടീമിന്റെ സുരക്ഷയിൽ ആശങ്കയെന്ന് ചൂണ്ടിക്കാട്ടിയാണ് ബം​ഗ്ലദേശിന്റെ
Homepage Featured India Lifestyle News Tech

വിമാനങ്ങളിൽ ഇനി പവർബാങ്ക് ഉപയോ​ഗം വേണ്ട; അപകടം ഒഴിവാക്കാൻ ഡിജിസിഎയുടെ നിരോധനം

ഡൽഹി: വിമാനങ്ങളിൽ പവർബാങ്ക് ഉപയോ​ഗം നിരോധിച്ച് ഡിജിസിഎ. ലിഥിയം ബാറ്ററികൾക്ക് തീപ്പിടിക്കാനുള്ള സാധ്യതയും തീപ്പിടിച്ചാൽ അണയായ്ക്കാനുള്ള പ്രയാസവും കണക്കിലെടുത്താണ് നിരോധനം. വിമാനങ്ങളിലെ ഇൻ സീറ്റ് പവർ സപ്ലൈ പോർട്ടുകളിൽ പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പവർബാങ്കുകൾ എളുപ്പം തീപ്പിടിക്കാൻ സാധ്യതയുള്ള
Homepage Featured India News

ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കരുത്ത് പകർന്ന് റിലയന്‍സ്; 5,100 പേർക്ക് സ്‌കോളര്‍ഷിപ്പ്

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. 5,100 പേർക്കാണ് സ്കോളർഷിപ്പ്. സ്കോളർഷിപ്പ് നേടുന്ന ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളിൽ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ളവരാണ്. റിലയന്‍സ്
Homepage Featured India News

ഭൂമിക്കു പുറത്ത് ജീവനുണ്ടോ?; ഇന്ത്യയുമായി ചേർന്ന് ജപ്പാൻ മൗന കിയയിൽ ഭീമൻ ടെലിസ്കോപ്പ് ഒരുക്കുന്നു

ഡൽഹി: പ്രപഞ്ചത്തെക്കുറിച്ചുള്ള ഒട്ടേറെ കണ്ടെത്തലുകളിലേക്ക് നയിക്കാവുന്ന സംയുക്ത പദ്ധതിക്കായി കൈകോർത്ത് ഇന്ത്യയും ജപ്പാനും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിസ്കോപ്പുകളൊന്നായ ടിഎംടി(തേര്‍ട്ടി മീറ്റര്‍ ടെലിസ്‌കോപ്പ്) നിർമിക്കാനാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. അന്യ​ഗ്രഹജീവികൾ ഉണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുക, തമോ​ഗർത്തങ്ങൾ, വിദൂര ​​ഗാലക്സികൾ തുടങ്ങിയവയെക്കുറിച്ച്
Homepage Featured India News World

തേജസ് അപകടം; വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും

ദുബായ് എയർ ഷോയ്ക്കിടെ അപകടത്തിൽ തകർന്ന തേജസ് വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമാൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ദുബായ് സിവിൽ എവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും