മധുരം ഇഷ്ടമില്ലാത്തവർ വിരളമാണ്. മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പലർക്കും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഇവയിലെ കൃത്രിമ പഞ്ചസാര അനാരോഗ്യകരമാണെന്ന് പലർക്കും അറിയില്ല. മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കരുതെന്ന് നിരവധി ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയ ചില
വയർവീർക്കൽ, ഗ്യാസ് അല്ലെങ്കിൽ വയറുവേദന തുടങ്ങി ദഹനസംബന്ധമായ അസ്വസ്ഥതകൾ പലരെയും അലട്ടാറുണ്ട്. സമ്മർദം, ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികൾ, ക്രമരഹിതമായ സമയങ്ങളിൽ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, അനാരോഗ്യകരമായ ഭക്ഷണരീതികൾ എന്നിവയൊക്കെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ദഹനപ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ സാധാരണമാണ്. എന്നാൽ,
ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്. അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം. പേശീബലം, ഊർജം, ആരോഗ്യകരമായ ചർമ്മം, മുടി, നഖങ്ങൾ എന്നിവയ്ക്കും ഇത് ആവശ്യമാണ്. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വർധിപ്പിക്കുന്നതിൽ പ്രോട്ടീൻ സഹായകരമാണ്. ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീൻ
നമ്മുടെ അടുക്കളയിലും പാചക വിഭവങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷ്ണത്തിനു രുചി കൂട്ടുന്നതിനു പുറമേ, പല രോഗങ്ങൾക്കുമുള്ള വീട്ടുവൈദ്യം കൂടിയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വർധിപ്പിക്കാനും, ദഹനപ്രവർത്തനങ്ങൾക്കും വെളുത്തുള്ളി സഹായകരമാണ്. ചിലർ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാറുണ്ട്. വെറും വയറ്റിൽ പച്ച വെളുത്തുള്ളി കഴിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത്
പോഷക സമ്പുഷ്ടമായ ഒന്നാണ് പശുവിൻ പാൽ. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ (ബി 12, ഡി പോലുള്ളവ), ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണവ. എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ ബലത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യുന്ന പശുവിൻ പാൽ പൊതുവേ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ചില ആളുകൾ പശുവിൻ പാൽ കുടിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാൽ
കൊളസ്ട്രോൾ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും അളവിൽ കൂടുതലായാൽ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന അളവിലുള്ള ‘മോശം’ കൊളസ്ട്രോൾ (എൽഡിഎൽ), ഹൃദ്രോഗം സ്ട്രോക്ക് എന്നിവയുടെ സാധ്യത വർധിപ്പിക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നുകൾക്കു പുറമേ, ഡയറ്റിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതുവരെ പൈനാപ്പിളിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണവ. കാൻസറിനെ ചെറുക്കുന്നതിനും ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അവ ഉപയോഗപ്രദമാണ്. ഈ പഴത്തിൽ 22 ഗ്രാം























