ലോകമെമ്പാടുമുള്ള ഭക്ഷണക്രമങ്ങളിൽ ഏറ്റവും സാധാരണവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. പോഷകങ്ങളുടെ പവർഹൗസുകളാണവ. ഒരു വലിയ മുട്ടയിൽ ഏകദേശം 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അവശ്യ അമിനോ ആസിഡുകൾ, സമ്പന്നമായ വൈറ്റമിൻ എ, ഡി, ഇ, ബി 12 എന്നിവയും കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ, അപൂരിത കൊഴുപ്പുകൾ
ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കും. അത്തരത്തിൽ നട്‌സും സീഡ്സും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് അതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്. അവയിൽ, ഹൃദയം, തലച്ചോർ, കുടൽ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളുടെ ഒരു കലവറയായ വാൽനട്ട് വേറിട്ടുനിൽക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. അതിന് കാരണവുമുണ്ട്. രാവിലെ ഊർജം, ശ്രദ്ധ, മെറ്റബോളിസം എന്നിവയ്ക്ക് ശരീരത്തെ ഇത് സജ്ജമാക്കുന്നു. എണ്ണമറ്റ പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ, വളരെ പ്രചാരത്തിലുള്ള ഒരു കോമ്പിനേഷനാണ് ബ്രെഡും ഓംലെറ്റും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമാണോ? ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ,
കിവി ഒരു പോഷകസമൃദ്ധമായ പഴമാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകാൻ ഈ പഴത്തിന് കഴിയും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ചെറിയ പഴം ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ഒരു കിവി ഉൾപ്പെടുത്തുന്നതിലൂടെ, പ്രതിരോധശേഷി വർധിപ്പിക്കാനും മികച്ച ഉറക്കം നേടാനും സാധിക്കും. കിവി കഴിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം.
പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണ്. 2024 ആകുമ്പോഴേക്കും ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവരുടെ എണ്ണം 89 ദശലക്ഷമാകുമെന്ന് ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹം പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് നിശബ്ദമായി ബാധിക്കുന്ന ഒന്നാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ്, ശരീരം പലപ്പോഴും സൂക്ഷ്മമായ ലക്ഷണങ്ങൾ കാണിക്കാറുണ്ട്, എന്നാൽ അവ
ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ചെറിയ പരലുകൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകും.
രാവിലെ ഉറക്കം ഉണർന്ന ഉടൻ ചായയോ കാപ്പിയോ കുടിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാതെ കിടക്കയിൽനിന്നും പോലും എഴുന്നേൽക്കാൻ ചിലർക്ക് മടിയാണ്. പലരുടെയും പ്രഭാത ദിനചര്യയിൽ ഇവയ്ക്ക് അത്രയധികം പ്രധാന സ്ഥാനമുണ്ട്. ചായയും കാപ്പിയും ഏറ്റവും ജനപ്രിയമായ തിരഞ്ഞെടുപ്പുകളിൽ ഒന്നാണെങ്കിലും അവയ്ക്ക് ചില ദോഷ ഫലങ്ങളുണ്ട്. ഇവയ്ക്ക് പകരം മറ്റു ചില പാനീയങ്ങൾ
വലിയ രീതിയിൽ ഉപയോഗിക്കാതെ പോകുന്ന പച്ചക്കറികളിലൊന്നാണ് ചുരയ്ക്ക. പലരും ഭക്ഷണത്തിൽനിന്നും ഈ പച്ചക്കറി ഒഴിവാക്കാറുണ്ട്. എന്നാൽ, ചർമ്മ ആരോഗ്യത്തിന് ചുരയ്ക്ക വളരെ നല്ലതാണെന്ന കാര്യം പലർക്കും അറിയില്ല. ചുരയ്ക്കയ്ക്ക് ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൊളാജൻ വർധിപ്പിക്കുക, ചർമ്മ ഇലാസ്തികത പ്രോത്സാഹിപ്പിക്കുക തുടങ്ങി ചർമ്മത്തിന്റെ ആരോഗ്യത്തിന് അതിശയകരമായ ഗുണങ്ങൾ ഇവ
ചോറും ചപ്പാത്തിയും ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചു കൂടാനാവാത്തവയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ രാജ്യവ്യാപക സർവേയിൽ, ഇന്ത്യക്കാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണക്രമം പിന്തുടരുന്നവരാണെന്നും, ദിവസേനയുള്ള കാലറിയുടെ 62 ശതമാനവും അരി, ഗോതമ്പ്, പഞ്ചസാര എന്നിവയിൽ നിന്നാണ് വരുന്നതെന്നും കണ്ടെത്തി. കാർബോഹൈഡ്രേറ്റ് കൂടുതലുള്ളതും കുറഞ്ഞ പ്രോട്ടീനുമുള്ള

























