പൊറോട്ടയ്ക്ക് ഇനി മുതൽ നികുതി ഇല്ല; സോപ്പ് മുതൽ കാർ വരെ ജിഎസ്ടി പരിഷ്കണത്തിൽ വില കുറയുന്നത് ഇവയ്ക്ക്
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക.