കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ച സ്ഥലത്താണ് കേന്ദ്രസർക്കാർ സാധ്യതാ പഠനം നടത്തേണ്ടത്.

















