Home Posts tagged Global Ayyappa Sangamam
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം സർക്കാർ പിടിച്ച പുലിവാൽ; മന്ത്രി വി എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച്‌ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിൻ്റെ കണക്കിൽ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.
Kerala News

ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭഗവത് ​ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നു: അണ്ണാമലൈ

പത്തനംതിട്ട: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി ഭ​ഗവത് ​ഗീതയെ കുറിച്ച് ക്ലാസെടുക്കുന്നതായി വിമർശിച്ച് തമിഴ്നാട് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആ​ഗോള അയ്യപ്പ സം​ഗമത്തിന് ബദലായി വിശ്വാസികളുടെ നേതൃത്വത്തിൽ നടത്തിയ ശബരിമല സംരക്ഷണ സം​ഗമത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും തമിഴ്നാട് മുഖ്യമന്ത്രി
Kerala News

അയ്യപ്പസം​ഗമം ലോകപ്രശസ്ത വിജയം, ഒഴിഞ്ഞ കസേരകൾ എഐ ഉപയോ​ഗിച്ച് ഉണ്ടാക്കമല്ലോ?; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ​ആ​ഗോള അയ്യപ്പ സം​ഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സം​ഗമത്തിന്റെ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള കോദ്യത്തിന് വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന മറുചോദ്യമാണ് ഉന്നയിച്ചത്. എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത് എന്നും ​ഗോവിന്ദൻ ചോദിച്ചു. സം​ഗമം പരാജയമാണെന്ന് മാധ്യമങ്ങൾ നാണവും മാനവുമില്ലാതെ കള്ളം പ്രചരണം
Kerala Lead News News

ശബരിമലയിലേത് മതാതീത ആത്മീയത; അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പമ്പ: ശബരിമലയിലേത് മതാതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധഃസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.  “ഭക്തി കേവലം പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട.
Homepage Featured Kerala News

ആഗോള അയ്യപ്പസംഗമം: 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പരിപാടിയ്ക്ക് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് സുപ്രീം കോടതി; ഹർജികൾ തള്ളി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം
Kerala News

അയ്യപ്പ സംഗമം: പന്തളം കൊട്ടാരം പ്രതിനിധിയെത്തില്ല; യുവതീ പ്രവേശനത്തിലെ നിലപാട് തിരുത്താത്തതിൽ വിയോജിപ്പ്

പത്തനംതിട്ട: സെപ്റ്റംബർ ഇരുപതിന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും നിലപാടുകളുമായി
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം; തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണെന്ന് ആരോപിച്ചാണ് ഹര്‍ജി. തിരുവിതാംകൂർ ദേവസ്വത്തിന് അവകാശപ്പെട്ട ഫണ്ട് രാഷ്ട്രീയ പരിപാടികള്‍ക്കായി വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നും
Homepage Featured Kerala News

ആ​ഗോള അയ്യപ്പ സം​ഗമത്തിന് പിന്നാലെ ന്യൂനപക്ഷ സം​ഗമം; ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് ന്യൂനപക്ഷ സംഘടനകൾ

തിരുവനന്തപുരം: ആ​ഗോള അയ്യപ്പ സം​ഗമത്തിന് പിന്നാലെ ന്യൂനപക്ഷ സം​ഗമം നടത്താൻ സർക്കാർ നീക്കം. ഒക്ടോബറിലാകും സം​ഗമം സംഘടിപ്പിക്കുക. കൊച്ചിയോ കോഴിക്കോടോ വേദിയാകുമെന്നാണ് സൂചനയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രതികരിച്ച് ന്യൂനപക്ഷ സംഘടനകൾ രം​ഗത്തെത്തി.‌ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ അയ്യപ്പ സം​ഗമത്തിലൂടെ ഇടത് പക്ഷത്തിലേക്ക്
Kerala Lead News News

അയ്യപ്പ സംഗമം ഇരട്ടത്താപ്പ്; മല കയറിയ സ്ത്രീകൾക്കെതിരെ മുഖം തിരിച്ച് സർക്കാർ: ബിന്ദു അമ്മിണി

ന്യൂഡൽഹി: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി. ശബരിമല കയറിയ സ്ത്രീകളെ സർക്കാർ ചേർത്ത് നിർത്തിയില്ല. സർക്കാരിന്റെ ലക്ഷ്യം മറ്റൊന്നാണ്. എന്‍റെ കേസുകളിൽ തെളിവ് നശിപ്പിച്ചു, തെളിവടങ്ങിയ സിഡി കോടതിയിലെത്തിച്ചത് ഒടിഞ്ഞ നിലയിലാണ്. സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസിൽ നിന്നും പ്രശ്നങ്ങളുണ്ടായി. ഞാൻ അപേക്ഷിച്ചതിനാൽ 2024 ൽ