Home Posts tagged Gaza Issue
Homepage Featured India News World

ട്രംപിന്റെ സമാധാന കരാർ; ഗാസയക്ക് ആശ്വാസം നൽകും, നെതന്യാഹുവിന്റേത് ശക്തമായ നേതൃത്വമെന്നും മോദി

ഡൽഹി: ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാർ ​ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് ​ഗാസയ്ക്ക് സഹായമാകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിന്റെ
Homepage Featured News World

​ഗാസ യുദ്ധം: യുദ്ധവിരാമ ചർച്ചയിൽ ആറ് ഉപാധികൾ മുന്നോട്ട് വച്ച് ഹമാസ്

ഗാസ: ഇസ്രായേൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന ചർച്ചയിൽ ഉപാധികൾവെച്ച് മുന്നോട്ടുവെച്ച് ഹമാസ്. ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ പ്രധാന ഉപാധി ഇസ്രയേൽ സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണം എന്നതാണ്. ഗാസയിൽ സ്ഥിരമായ
Lead News News World

ഇസ്രായേൽ പലസ്തീൻ യുദ്ധം: സമാധാന ചർച്ചകൾക്ക് തുടക്കമായി

ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാ​ഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്
News World

പലസ്തീൻ ജനതയുടെ വംശഹത്യ തുടങ്ങിയിട്ട് നാളെ രണ്ട് വർഷം

​ഗാസ: ലോകത്തെ മനുഷ്യരുടെയാകെ ഉള്ളു നീറ്റിയ മഹാ യുദ്ധങ്ങളിൽ ഒന്നായ ഇസ്രായേൽ-ഗാസ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയുന്നു. ​ഗാസയിലെ ആകാശം ഇനിയെങ്കിലും സമാധാനത്താൽ നിറയും എന്നാണ് പലസ്തീൻ ജനതയുടെ പ്രതീക്ഷ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിലാണ് ലോകമൊന്നാകെ പ്രതീക്ഷ വച്ചിരിക്കുന്നത്. സമാധാന പദ്ധതി ഭാ​ഗികമായി മാത്രമേ ഹമാസ് അം​ഗീകരിച്ചിട്ടുള്ളു.
Homepage Featured News World

അങ്ങനെ വിട്ടുപോകാൻ ഉദ്ദേശമില്ല; ഹമാസിനെ നിരായുധീകരിക്കുമെന്ന് നെതന്യാഹു

ജറുസലേം: ഇസ്രായേൽ ​ഗാസ യുദ്ധത്തിൽ ഹമാസ് സമാധാന കരാർ അം​ഗീകരിച്ചതിന് പിന്നാലെ ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായോ സൈനിക നടപടികളിലൂടെയോ ഹമാസിന്റെ നിരായുധീകരണം നടത്തുമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ നെതന്യാഹു പറ‍ഞ്ഞത്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ലെന്നും അദ്ദേഹം സൂചന
Homepage Featured News World

​ഗാസയുടെ ഭരണം കൈമാറാം, ബന്ദികളെ വിട്ടയക്കാം; സമാധാന പദ്ധതി ഭാ​ഗികമായി അം​ഗീകരിച്ച് ഹമാസ്

​ഗാസ: ​ഗായ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതി ഭാ​ഗികമായി അംഗീകരിച്ച് ഹമാസ്. ഗാസയുടെ ഭരണം കൈമാറാനും ഇസ്രായേലി ബന്ദികളെ വിട്ടയയ്ക്കാനുമുള്ള ഉപാധികൾക്കാണ് ഹമാസ് സമ്മതം അറിയിച്ചത്. മറ്റ് ഉപാധികളിൽ ചർച്ച വേണമെന്നും മധ്യസ്ഥ ച‍ച്ചകൾക്ക് തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കുള്ളിൽ സമാധാന കരാറിന് മേൽ
Homepage Featured News World

​ഗാസയിലേക്കുള്ള സഹായ കപ്പലുകൾ തടഞ്ഞ് ഇസ്രായേൽ; ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഗാസ: പലസ്തീനെതിരെ ഇസ്രായേലിന്റെ ആക്രമണം ഏറിവരുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് പിന്നാലെ യൂറോപ്പിലെ ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഗ്രെറ്റയും
Homepage Featured India News World

ട്രംപിന്റെ സമാധാന പദ്ധതി; മോദിയുടെ നിലപാടിൽ പ്രതീക്ഷ, ഗാസ പുനർനിർമാണത്തിൽ ഇന്ത്യ പങ്കു വഹിക്കണമെന്ന് ഇസ്രായേൽ അംബാസിഡർ

ഡൽഹി: ​ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ​ഗാസ സമാധാന പദ്ധതിയിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ സ്വാ​ഗതം ചെയ്തു. സമാധാനം,
Homepage Featured News World

അമേരിക്കയുടെ ഗസ വെടിനിർത്തൽ കരാർ; സ്വാഗതം ചെയ്ത് അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങൾ

വാഷിങ്ടൺ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാ​ഗതം ചെയ്ത് അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ. ​ഗാസയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദനം അറിയിച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറാണ്
Homepage Featured News World

ഗാസാ സിറ്റി ഏറ്റെടുക്കൽ: പ്രാഥമിക നീക്കം തുടങ്ങിയെന്ന് ഇസ്രായേൽ, സമാധാന ശ്രമങ്ങൾ എങ്ങുമെത്തിയില്ല

ഗാസാ സിറ്റി കീഴടക്കാനുള്ള സൈനികനടപടി തുടങ്ങിയതായി ഇസ്രയേല്‍. ഹമാസുമായുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെയാണ് ആക്രമണമാരംഭിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേല്‍ സെക്യൂരിറ്റി കാബിനറ്റ് ആക്രമണപദ്ധതിക്ക് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ബുധനാഴ്ച അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെഭാഗമായി 60,000 കരുതല്‍ സൈനികരോട് ഉടന്‍ ജോലിയില്‍ച്ചേരാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍