കൊല്ലം: കൊല്ലം കാവനാട് കായലിൽ രണ്ട് മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. മുക്കാട് കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂലിന് സമീപം പുലർച്ചെ 3.30ഓടെയുണ്ടായ അപകടത്തിൽ 25ൽ അധികം പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി എന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള കാവേരി ട്രാവൽസിന്റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള
മുബൈ: നവി മുബൈയിലെ വാഷിൽ ഫ്ലാറ്റിന് തീപിടിച്ച് ഏഴ് വയസുള്ള കുട്ടിയുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്.
രാജസ്ഥാൻ: ജയ്പൂരിലെ ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയുടെ ട്രോമ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഐസിയുവിലുണ്ടായിരുന്ന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് രോഗികളാണ് മരണപ്പെട്ടത്. ഞാറാഴ്ച രാത്രിയാണ് ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ തീപിടിത്തം സംഭവിച്ചത്. അപകടം ഉണ്ടായ സമയത്ത് മരണപ്പെട്ടവരുൾപ്പടെ 11 രോഗികളാണ് ട്രോമ ഐസിയുവിൽ ഉണ്ടായിരുന്നത്. സമീപത്തെ




















