ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്കൂളിനു സമീപം 161 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 കിലോയോളം ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് അൽമോറ ജില്ലയിലെ ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കണ്ടെത്തിയത്. പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് കുറച്ചു പായ്ക്കറ്റുകളിൽ നിറച്ചനിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടത്.
പാലക്കാട്: വടക്കന്തറയിലെ സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ബുധനാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. കാട്ടുപന്നിയെ പിടികൂടാൻ ഉപയോഗിക്കുന്ന പന്നിപ്പടക്കമാണെന്ന് സംശയിക്കുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പത്ത് വയസുകാരനായ നാരായണൻ എന്ന കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന 84 വയസ്സുള്ള ലീല എന്ന സ്ത്രീക്കും പരിക്കേറ്റു.


















