ചെന്നൈ: എൻഡിഎയെ ഞെട്ടിച്ചുകൊണ്ട് വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ സ്കീം(TAPS) എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. പദ്ധതി പ്രകാരം തമിഴ്നാട്ടിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് അവസാനമായി ലഭിച്ച ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകും. ഏറെക്കുറെ പഴയ പെൻഷൻ സമ്പ്രദായത്തിന്റെ (ഓൾഡ് പെൻഷൻ സ്കീം) പ്രയോജനം നൽകുന്നതാണ് ടിഎപിഎസ്. ഇതോടെ 2003 മുതൽ നിലവിലുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ
ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന വിജയ്: തിരക്കഥ ശരിയായില്ലേ എന്നാക്ഷേപിച്ച് ഡിഎംകെ
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ തുറന്ന പോരിന് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ ആഞ്ഞടിച്ചത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച്
ചെന്നൈ: നടനും രാഷ്ട്രിയ നേതാവുമായ വിജയ് യെ കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടി തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചും പരസ്യ പ്രതികരണങ്ങൾ നടത്തരുത് എന്ന് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ കർശന നിർദേശം നൽകിയത്. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങൾക്ക് നിർദേശമുണ്ടെന്നാണ് തമിനാട് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞത്.




















