Home Posts tagged Dharmasthala
Homepage Featured India News

ധർമ്മസ്ഥല കേസ്: അന്വേഷണത്തിന് ഹൈക്കോടതി താൽക്കാലിക സ്റ്റേ

ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് തിരിച്ചടി. ശുചീകരണ തൊഴിലാളിയായ സി. എൻ. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ നൽകി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ്
Homepage Featured India News

ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡൻറ് തിമരോടിയെ നാടുകടത്താൻ ഉത്തരവ്

ബെംഗളൂരു: ഏറെ വിവാദങ്ങൾക്ക് ശേഷം ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താൻ ഉത്തരവ്. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിമാണ് തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അഞ്ച് കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തിമിരോടിയെ റായിച്ചൂരിലേക്ക് നാട് കടത്തുന്നത്. എന്നാൽ തിമിരോടി ഈ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറാവുകയാണ്.
Homepage Featured India News

ധർമ്മസ്ഥല കേസ്: വ്യാജരേഖ ചമച്ചതിന് മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്‌ക്കെതിരെ എസ്‌ഐടി കുറ്റം ചുമത്തി

ബെംഗളൂരു: വ്യാജരേഖ ചമച്ചതിന് മുൻ ശുചീകരണ തൊഴിലാളിക്കെതിരെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റം ചുമത്തി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം പത്ത് പുതിയ കുറ്റങ്ങൾ കൂടി ചേർത്തു. കള്ളസാക്ഷ്യം, വ്യാജരേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ.
Homepage Featured India News

ധർമ്മസ്ഥലയിൽ സത്യം തിരഞ്ഞ് വട്ടം കറങ്ങി അന്വേഷണസംഘം

ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി
Homepage Featured India News

ധ‌ർമ്മസ്ഥല തിരോധാന കേസ്: മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ; മകളെ കാണാനില്ലെന്നത് കള്ളമെന്ന് സുജാത ഭട്ട്

ബെംഗളൂരു: തുടക്കം മുതൽ നാടകീയത നിറഞ്ഞ ധ‌ർമ്മസ്ഥല തിരോധാന കേസിൽ കേസിൽ വമ്പൻ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യ അറസ്റ്റിൽ. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.