ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കൊഴുപ്പുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് എന്നീ അവശ്യ പോഷകങ്ങളാൽ അത് സമ്പന്നമാകണം. ഇവയുടെ ലഭ്യത കുറവ് അങ്ങേയറ്റം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിൽ തന്നെ പല കാരണങ്ങളാൽ വിറ്റാമിനുകൾ വളരെ പ്രധാനമാണ്.