Home Posts tagged Crime (Page 8)
Kerala Lead News News

രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസ്; അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ്
Homepage Featured Kerala News

മെത്താഫിറ്റാമിൻ ഇടപാട്; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്

ഇരട്ടി: മെത്താഫിറ്റാമിനുമായി കണ്ണൂരിൽ യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് പിടിയിലായത്. 8.266 ഗ്രാം മെത്താഫിറ്റാമിൻ ആണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് ഷമീറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ
Homepage Featured India News

മൊബൈൽ ഫോണുകൾ അപൂർവ്വമായി ഉപയോഗിക്കുന്ന ദൈവം; ലൈംഗികാതിക്രമ പരാതിയിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

ന്യൂഡൽഹി: പതിനേഴ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ഡൽഹിയിൽ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് എന്ന സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. 17 പെൺകുട്ടികളും ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നൽകി. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാർത്ഥികളാണ് (പിജിഡിഎം) പരാതി
Homepage Featured Kerala News

ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ 4 പേർ അറസ്റ്റിൽ; അനധികൃതമായി എത്തിച്ചത് 155 കിലോ ചന്ദനമുട്ടികൾ

തിരുവനന്തപുരം: കോവളം സമുദ്ര ബീച്ചിന് സമീപത്ത് വെച്ച് ചന്ദനമുട്ടികൾ കൈമാറുന്നതിനിടയിൽ നാലംഗ സംഘം പിടിയിൽ. അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച 155 കിലോ ചന്ദന മുട്ടികൾ യുവാക്കളിൽ നിന്നും പിടികൂടി. ഫോറസ്റ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പ്രത്യേക സംഘം ആണ് കൊല്ലം സ്വദേശികളായ ഷെഫീക്, നബീബ്, തമിഴ്നാട് സ്വദേശി നെഹേമി, നെയ്യാറ്റിൻകര സ്വദേശി ബിജു കുമാർ എന്നിവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ
Homepage Featured Kerala News

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം

ന്യൂഡൽഹി: എസ് ഡി പി ഐ പ്രവർത്തകനായിരുന്ന കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ഹൈക്കോടതി നേരത്തേ നാലു പ്രതികൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ദീപങ്കർ ദത്ത അധ്യക്ഷനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഷാൻ വധക്കേസിൽ ആർ എസ് എസുകാരായ
Local News

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചയാൾ പൊലീസ് പിടിയിൽ

എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മൂന്നാർ കാന്തല്ലൂരിൽ നിന്നാണ് പ്രതി മറയൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. ഇന്നലെ രാത്രിയാണ് കളമശ്ശേരി പൊലീസിന് പരാതി ലഭിക്കുന്നത്. തൊട്ടടുത്ത വീട്ടിലെ യുവാവാണ് കുട്ടിയെ ഉപദ്രവിച്ചത്. ഈ കുടുംബവുമായി പരിചയമുളള യുവാവാണ് ഇയാള്‍. ഇവരുടെ വീട്ടിൽ
Homepage Featured Kerala News

ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം; ഒത്തുതീർപ്പിന് നിർബന്ധിച്ച് ഡിവൈഎസ്പി

പാലക്കാട്: ആദിവാസി യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോ​ഗസ്ഥർ ഒത്തുതീർപ്പിനു നിർബന്ധിക്കുന്നതായി മർദ്ദനമേറ്റ വെള്ളയ്യൻ. മൊഴിയെടുക്കാനെന്ന നിലയിൽ വിളിപ്പിച്ച ശേഷം ചിറ്റൂർ ഡിവൈഎസ്പി കേസിൽ ജാമ്യം ലഭിച്ച രം​ഗനായികയോട് സംസാരിച്ച് കേസ് ഒത്തു തീർക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതി വെസ്റ്റേൺ ​ഗേറ്റ്സ് ഉടമ പ്രഭുവിൽ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സംഭവം
Homepage Featured Kerala News

കന്യാസ്ത്രീ ആരാധനാമഠത്തിൽ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശങ്കേഴ്സ് ജംഗഷനിലുള്ള നിത്യ ആരാധന മഠത്തിലാണ് കന്യാസ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Homepage Featured Kerala News

കെട്ടിത്തൂക്കി അതിക്രൂരപീഡനം; ഹണി ട്രാപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട: ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ കേസിൽ യുവദമ്പതികള്‍ അറസ്റ്റിൽ. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും
Kerala News

ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും

മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന ആളുകളുടെ മൊഴിയെടുക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് ജോസ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ്