താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
കണ്ണൂർ: ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടത്. ആകെ 16 പ്രതികൾ ആണ് ഉണ്ടായിരുന്നത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന്
പാലക്കാട്: കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജൂനിയർ റസിഡന്റായ ഡോ. മുസ്തഫ, ജൂനിയർ കൺസൾട്ടന്റായ ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന്
കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ്
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ്
കൊച്ചി: എറണാകുളം തിരുവാണിയൂരിലെ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കേസിൽ 101 സാക്ഷികളുണ്ട്. ചെങ്ങമനാട് പൊലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മെയ് 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയത്. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും
ബ്രൈറ്റൺ: യുഎസിലെ ബ്രൈറ്റണിൽ വേട്ടയ്ക്കിടെ അണ്ണാനാണെന്ന് കരുതി വെച്ച വെടിയേറ്റ് കാർസൺ റയാൻ എന്ന 17-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പതിവ് വേട്ടയാടലിന് ഇടയിലാണ് വിദ്യാർത്ഥിയും കായിക താരവുമായിരുന്നു കാർസൺ റയാന് വെടിയേറ്റതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളും അറിയിച്ചു. ഒരു സംഘം
ഒട്ടാവ: ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബിഷ്‌ണോയി ഗ്യാങ്ങിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് കാനഡ സർക്കാർ. ഇവരുടെ ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് ഒട്ടാവയിലെ ലിബറൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇന്ത്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനം എത്തുന്നത്. ഈ
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയ്യൂർ നിടുംപൊയിൽ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ഓഫീസിലാണ് പ്രദേശവാസിയായ രാജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകനും ദിനപത്രത്തിന്റെ ഏജന്റുമാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട്
കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈക്കം സ്വദേശിനിക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അൽ അഹ്‌ലി ബാങ്ക് ഓഫ്


























