വടക്കൻ ഇംഗ്ലണ്ടിൽ വംശീയ ആക്രമണത്തിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20 വയസ്സുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തെത്തുടർന്ന്, പ്രതിയെ കണ്ടെത്താൻ യുകെ പോലീസ് അടിയന്തര നടപടി ആരംഭിച്ചു. വാൽസാലിലെ പാർക്ക് ഹാൾ പ്രദേശത്തെ തെരുവിലാണ് സംഭവം നടന്നതെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു.
കോഴിക്കോട്: അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോടിലാണ് പ്രതിഷേധം സംഘർഷത്തിന് വഴിയൊരുക്കിയത്. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് ജനം തീയിട്ടു കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധി പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരുക്കേറ്റത്. പ്രതിഷേധം മറികടന്നു
സിയോൾ: പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ കെട്ടിടത്തിന് തീ പിടിച്ചു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി മരണപ്പെട്ടതിന് പിന്നാലെ 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാൽ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക്
പാലക്കാട്: തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ ആറ് മാസം കയറിയിറങ്ങി. മനംനൊന്ത് കർഷകൻ ജീവനൊടുക്കി. അട്ടപ്പാടിയിലാണ് സംഭവം. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജിൽ
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ മദ്യപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സ് ഉള്ള തോക്കാണെന്നാണ് റോബിൻ പറയുന്നത്. എന്നാൽ, ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. ലൈസന്‍സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന്
കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവർണ എന്ന പെൺകുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്
തൃശ്ശൂർ: കുന്നംകുളത്ത് ഹെർണിയ ശാസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുന്നംകുളം ഇട്ടിമാണി ആശുപത്രിയിലാണ് ചികിത്സക്കിടെ തൃശൂർ ചിറമനേങ്ങാട് സ്വദേശി ഇല്യാസ് ( 41 ) ആണ് മരിച്ചത്. അനസ്തേഷ്യയിലെ പിഴവ് മൂലമാണ് ഇല്യാസ് മരിച്ചതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ സമ്മതിച്ചെന്നും ബന്ധുക്കൾ
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്.
തിരുവനന്തപുരം: ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിൻകരയിൽ നടന്ന സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്കിളിനെ പൊലീസ് പ്രതി ചേർത്തത്. നെയ്യാറ്റിൻകര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കോൺഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്ളിൻ. അതേസമയം, ആരോപണം ജോസ് ഫ്രാങ്ക്ലിൻ നിഷേധിച്ചു.
തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ്


























