കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബസ് പിറകിലേക്കെടുക്കുന്നതിനിടെ മാറാന്‍ പറഞ്ഞതിന് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. വടകര പുതിയ ബസ് സ്റ്റാന്റില്‍ രാവിലെയോടെയാണ് വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശിയും കണ്ടക്ടറുമായ ദിവാകരന്(50) മര്‍ദ്ദനമേറ്റത് . വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലകേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി. കൊലചെയ്യപ്പെട്ട അനീഷിൻ്റെ ഭാര്യ ഹരിതയെയാണ് പ്രതി ഭീഷണിപ്പെടുത്തിയത്. 20 ദിവസത്തെ പരോളിൽ 24 ന് നാട്ടിലെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി. തുടര്‍ന്ന് ഇയാളുടെ പരോൾ റദ്ദാക്കിയതിനാൽ നാലാം ദിവസം വീണ്ടും ജയിലേക്ക് തിരിച്ചു പോയി. ഹരിതയുടെ പരാതിയിൽ കുഴൽമന്ദം പൊലീസ് കേസെടുക്കുകയായിരുന്നു. 2020 ഡിസംബർ
കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ്
കുവൈത്ത് സിറ്റി: മയക്കുമരുന്ന് വേട്ടയിൽ കുവൈത്തിൽ സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അൽ-മൻഖഫ്, അൽ-റിഖ, അൽ-മഹ്ബൂല എന്നീ മേഖലകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തുന്ന കർശന പരിശോധനയിലാണ് ഒരു സ്വദേശിയും രണ്ട് ഏഷ്യൻ പ്രവാസികളും പിടിയിലായത്.
കോഴിക്കോട്: ആദിവാസിയായ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയെ പ്ലസ് 2 വിദ്യാർത്ഥി വീട്ടിൽ കേറി ക്രൂരമായി മർദിച്ചതായി പരാതി. ചെരുപ്പ് മാറിയിട്ടു എന്നതാണ് കാരണം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർത്ഥിയായ മനീഷ് എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കൂടരഞ്ഞി കൊളപ്പറാകുന്നിൽ കോതേരി കോട്ടേഴ്സിൽ താമസിക്കുന്ന സ്ഥലത്ത് എത്തിയാണ് മർദിച്ചതെന്ന് വിദ്യാർത്ഥി
കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സിഐ പ്രതാപചന്ദ്രനെതിരെ മറ്റൊരു യുവതിയും രംഗത്ത്. സുഹൃത്തായ പോലീസുകാരിയെ കാണാൻ സ്റ്റേഷനിലെത്തിയെ തന്നോട് മോശമായി പെരുമാറി എന്ന് നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. . എറണാകുളം സ്വദേശിനിയായ ഷൈമോളെ സി ഐ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. ഭര്‍ത്താവിനെ പൊലീസ്
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഡിസംബർ 11 ന് വ്യാഴാഴ്ച ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്. ഡെസ്‌കിന്റെ
കോട്ടയം: പേരൂർ പൂവത്തുംമൂട് അധ്യാപികയെ സ്‌കൂളിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പൂവത്തുംമൂട് ഗവ.എൽ.പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മോസ്‌കോ സ്വദേശികളായ ഡോണിയയും, കൊച്ചുമോനും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്‌നങ്ങൾ
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി എന്ന 14 കാരനാണ് മരിച്ചത്. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ്.
വടക്കാഞ്ചേരി: സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി


























