കൊച്ചി: ഫേസ്ക്രീം മാറ്റി വെച്ചു എന്ന കാരണത്താൽ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ പിടിയിൽ. പനങ്ങാട് സ്വദേശി നിവിയ ആണ് പിടിയിലായത്. ഫേസ്ക്രീം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. തൊഴിലുറപ്പ് തൊഴിലാളി കൂടിയായ സരസുവിനാണണ് ക്രൂരമായ മർദമേറ്റത്. കരച്ചിൽ കേട്ട് എത്തിയ
കൊല്ലം: ക്ഷേത്ര പരിപാടിയ്ക്കിടെ വളർത്തു നായയുമായി എത്തി ഗുണ്ടാ നേതാവിന്റെ പരാക്രമം. പത്തനാപുരം സ്വദേശി സജീവ് ആണ് ക്ഷേത്രത്തിൽ തന്റെ അൽസേഷ്യൻ നായയുമായി എത്തി സംഘർഷം സൃഷ്ടിച്ചത്. പിടവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിനിടെയാണ് മണ്ണ് മാഫിയ സംഘത്തിലെ തലവനായ ഗുണ്ടാ നേതാവ് പരാക്രമം കാട്ടിയത്. സജീവനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലം: പുനലൂരിൽ യുവാവിനെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന പുനലൂർ കോളേജ് ജംഗ്‌ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത് മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. മദ്യപിച്ചു ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പൊലീസ് നിഗമനം.
കൊച്ചി: കഞ്ചാവ് കേസിലെ പ്രതികളിൽ നിന്ന് കോടതിയിൽ അടയ്ക്കാൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ കെ. വിനോദ്, ജസ്റ്റിൻ ചർച്ചിൽ, സിവിൽ എക്സൈസ് ഓഫീസർ പി വി ഷിവിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ
കാസർകോട്: വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. ഡിജിപിയുടെ നിർദേശപ്രകാരം കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്. നിലവിൽ എൻമകജെ പഞ്ചായത്ത് അംഗമാണ്.
ബെംഗളൂരു: ബംഗളൂരു രാമമൂർത്തി നഗറിൽ ടെക്കി യുവതി മരിച്ച സംഭവം പുതിയ വഴിത്തിരിവിൽ. അയൽഫ്ലാറ്റിൽ താമസിക്കുന്ന യുവാവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന് പൊലീസ് പറയുന്നു. 18കാരനായ കർണൽ ഖുറായിയാണ് ശർമിളയെ കൊലപ്പെടുത്തിയത്. യുവതിയുടെ ഫോണിൽ സിം കാർഡ് ഇട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. പ്രതി പലതവണ യുവതിയോട് പ്രണയ അഭ്യർത്ഥന നടത്തിയിരുന്നു. ദക്ഷിണ കന്നഡ സ്വദേശിയാണ്
തിരുവനന്തപുരം: ഇടുപ്പ് എല്ലിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ചികിത്സ പിഴവ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് ഗുരുതര ചികിത്സാ പിഴവ് പരാതി. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിൻെറ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം
ആലപ്പുഴ: ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്. കുഞ്ഞിന്റെ അച്ഛനാണ് അഭിലാഷ്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. പാപ്പാൻ ജിതിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊമ്പിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ആനയുടെ കാലുകൾക്കിടയിലേക്ക് വീഴുകയായിരുന്നു. നാലുമാസം മുൻപ് പാപ്പാനെ
പത്തനംതിട്ട: അപകടമുണ്ടാക്കിയ ശേഷം രക്ഷകനായി പ്രത്യക്ഷപ്പെടുകയെന്ന തലതിരഞ്ഞ പദ്ധതി നടപ്പാക്കി കാമുകനും അയാളുടെ സുഹൃത്തും. യുവതിയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കാമുകൻ രക്ഷകനായെത്തുന്ന പദ്ധതിയാണ് ഇരുവരും ചേർന്ന് നടപ്പാക്കിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശി രഞ്ജിത്ത് രാജൻ സുഹൃത്ത് അജാസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സിനിമാക്കഥകളെ പോലും വെല്ലുന്നതായിരുന്നു ഇവരുടെ പദ്ധതി.
പാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാൻ കുട്ടിയെ സിഡബ്ല്യുസിയിൽ എത്തിക്കാതിരുന്നത് ഗുരുതര


























