കണ്ണൂർ: പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ ടി. സി. വി. നന്ദകുമാറും വി. കെ. നിഷാദും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡൻറ്
ആലപ്പുഴ: കൈനകരിയിൽ ആറുമാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിൽ
കോട്ടയം: കോട്ടയം നഗരത്തിൽ മാണിക്കുന്നത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽകോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്ന വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലഹരിയുമായി
തൃശൂർ: കാർ തിരികെ ചോദിച്ചതിന് റെന്റ് എ കാർ ഉടമയ്ക്ക് നേരെ കൊടുംക്രൂരത. വാടകയ്ക്ക് നൽകിയ കാർ തിരികെ ചോദിച്ചപ്പോൾ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിക്കുയായിരുന്നു.നാട്ടുകാർ ഇടപെട്ടതോടെയാണ് വേഗത്തിൽ പാഞ്ഞ കാരിൽ നിന്ന് ഉടമ രക്ഷപെട്ടത്. ആലുവ സ്വദേശി സോളമൻ ഉടമസ്ഥതയിലുള്ള കാർ തൃശൂർ തിരൂർ സ്വദേശിയായ ബക്കറിന് വാടകയ്ക്ക് നൽകിയിരുന്നു. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും
ഫിറോസ്പൂർ: ആർഎസ്‌എസ് നേതാവിന്റെ മകനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ ഫിറോസ് പൂർ ജില്ലയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകനായ ബൽദേവ് രാജ് അരോരയുടെ മകൻ. നവിൻ അരോറയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നവിന് നേരെ ആക്രമണമുണ്ടായത്. സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന നവിൻ കടയിൽ നിന്ന് ഡോ. സാദു ചന്ദ് ചൗക്കിന്
ഫരീദാബാദ്: 17കാരിക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കാലിന് വെടിവെച്ച് വീഴ്ത്തിയാണ് കീഴ്പ്പെടുത്തിയത്. പെൺകുട്ടിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതിയായ ജതിൻ മംഗ്ല എന്ന യുവാവിനെ തിരഞ്ഞ് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. നവംമ്പർ 3ന് ഹരിയാനയിലെ ഫരീദാബാദ്
തൃശൂർ: കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്‌നാട് പൊലീസുകാർക്ക് സസ്‌പെൻഷൻ. ബന്ദൽഗുഡി എസ്‌ഐ നാഗരാജനടക്കം മൂന്നു പേരെ സസ്‌പെൻഡ് ചെയ്തതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. നിലവിൽ പ്രതിയെ കണ്ടെത്താനുള്ള ചുമതല ക്യൂ ബ്രാഞ്ചിനാണ് നൽകിയിരിക്കുന്നത്. തൃശൂർ വിയ്യൂരിൽ നിന്ന്
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് വീണ്ടും രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിന് സമീപത്താണ് ഇയാൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കവർച്ചയും കൊലപാതകശ്രമവും ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് ബാലമുരുകൻ. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ വിരുദുനഗർ കോടതിയിൽ ഹാജരാക്കി വിയ്യൂർ
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. പെൺകുട്ടിയുടെ തലച്ചോറിൽ ചതവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇപ്പോഴും
ഓസ്‌ട്രേലിയയിലെ വിവാദമായ വിഷക്കൂണ്‍ കൊലപാതക കേസില്‍ വിധിപറഞ്ഞ് കോടതി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണു 33 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 50 കാരിയായ എറിന്‍ ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി കൊലപാതക പരമ്പര നടത്തിയത്.


























