ക്വീന്‍സ്‌ലാന്‍ഡ്: ഓസീസിനെതിരായ ടി20 പരമ്പരയില്‍ മുന്നിലെത്തി ഇന്ത്യ. നാലാം ടി20 യില്‍ 48 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ (2-1) എന്ന നിലയിൽ മുന്നിലെത്തി. 168 റണ്‍സ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റേന്തിയ ഓസിസിനെ 119 റണ്‍സിന് ഇന്ത്യ
കൊളംബോ: വനിതാ ലോകകപ്പില്‍ പാകിസ്താന് മുന്നില്‍ 248 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 247 റൺസിന് പുറത്തായി. ടോസ് നേടിയ പാക്കിസ്താൻ ഫീൽഡിങ് ആയിരുന്നു തെരഞ്ഞടുത്തിരുന്നത്. പാക്കിസ്താനെതിരെ 46 റൺസെടുത്ത ഹർലീൻ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണര്‍മാരായി പ്രതിക റാവലും സ്മൃതി മന്ദാനയുമാണ് കളത്തിലിറങ്ങിയത്. 23 റൺസെടുത്ത സ്മൃതി മന്താനയുടെ
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ശ്രേയസ് അയ്യര്‍. ഇന്ത്യ എ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുക്കുന്നതായി താരം ബിസിസിഐയെ അറിയിച്ചത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഒഴിഞ്ഞത്. ലഖ്‌നൗവിലെ ഇന്ത്യന്‍ ക്യാംപ്



















