തിരുവനന്തപുരം: 137 കോടി 39 ലക്ഷം രൂപ ചെലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിയുന്ന തിയേറ്റർ കോംപ്ലക്സുകളിൽ നിന്നുള്ള മുഴുവൻ വരുമാനവും തിരിച്ചടവിലേക്ക് നൽകാൻ നിർദേശം. തിരിച്ചടവ് കരാർ ഒപ്പിടാനൊരുങ്ങുന്നതിനിടെയാണ് കിഫ്ബി ഈ നിർദേശം മുന്നോട്ട് വെച്ചത്. മൊത്തം വരുമാനവും എസ്ക്രൂ അക്കൗണ്ടിലേക്ക് മാറ്റണം.

















