Home Posts tagged China
Homepage Featured News World

ബഹിരാകാശ പദ്ധതികളില്‍ ചൈനയ്ക്ക് തിരിച്ചടി; സ്‌പേസ് എക്‌സിനെ താരതമ്യം ചെയ്താൽ നിസ്സാരമെന്ന് ചൈന; ഒരു ദിവസം അഗ്നിഗോളമായത് രണ്ട് റോക്കറ്റുകള്‍

ബെയ്‌ജിങ്: ബഹിരാകാശ പദ്ധതികളില്‍ ചൈനയ്ക്ക് തിരിച്ചടി. ഒരു ദിവസം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടു. ചൈനയില്‍ ശനിയാഴ്‌ച നടന്ന ഈ റോക്കറ്റ് വിക്ഷേപണ പരാജയങ്ങളെ കറുത്ത ശനിയാഴ്‌ച എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വിശേഷിപ്പിക്കുന്നത് എന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Homepage Featured News World

ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം; വിലക്ക് നീങ്ങുന്നത് അഞ്ചു വര്‍ഷത്തിന് ശേഷം

ന്യൂഡൽഹി: ചൈനീസ് കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര ധനമന്ത്രാലയം. അഞ്ചു വര്‍ഷത്തിന് ശേഷമാണ് വിലക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ കരാറുകള്‍ക്കായി ചൈനീസ് കമ്പനികള്‍ നേരിട്ട് ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് 2020-ല്‍ ഏര്‍പ്പെടുത്തിയ വിലക്കുകളാണ് മാറ്റുന്നത്. 2020-ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യ
Homepage Featured News World

ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നു; ആണവായുധങ്ങളിലും ഇരുരാജ്യങ്ങളും മുമ്പിൽ, ചേർന്ന് പ്രവർത്തിക്കാമെന്ന് ട്രംപ്

വാഷിങ്ടൺ: ചൈനയും യുഎസും പരസ്പരം നിരീക്ഷിക്കുന്നുണ്ടെന്നും ആണവായുധങ്ങളുടെ കാര്യത്തിലും ഇരുരാജ്യങ്ങളും മുമ്പിലാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചൈനയുമായി ചേർന്നു പ്രവർത്തിക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഒക്ടോബര്‍ 30-ന് ദക്ഷിണ കൊറിയയില്‍ നടന്ന 32-ാമത്
Homepage Featured News World

നിലപാടിൽ ഉറച്ച് ട്രംപ്; ചൈനക്ക് ചുമത്തിയ 155% തീരുവയ്ക്ക് ന്യായീകരണം

വാഷിങ്ടൺ: ചൈനീസ് ഇറക്കുമതികൾക്ക് നവംബർ 1 മുതൽ 155 ശതമാനം തീരുവ ചുമത്താനുള്ള പദ്ധതിയിൽ ഉറച്ച തീരുമാനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. അതേസമയം, ചൈനയുമായി സൗഹൃദബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായ ചൈനയ്‌ക്കെതിരെ പുതുതായി തീരുവ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ ഈ
Homepage Featured News

നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃപദവിയിലെത്തും: ടോണി അബട്ട്, യുഎസിനും ചൈനയ്ക്കും വിമർശനം

ഡൽഹി: നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃ പദവിയിലെത്തുമെന്ന് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബട്ട് പറഞ്ഞു. എൻഡിടിവി വെള്ളിയാഴ്ച സംഘടിപ്പിച്ച ലോക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതാണെന്നും നാൽപ്പത് അമ്പത്
Homepage Featured News World

ചൈനയ്ക്ക് ട്രംപിന്റെ തിരിച്ചടി; നവംബർ മുതൽ 100% അധിക നികുതി

വാഷിങ്ടൺ: ചൈനയ്ക്ക് എതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മേൽ നവംബർ ഒന്ന് മുതൽ 100 ശതമാനം അധിക തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവയ്ക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.
News World

ചൈനയ്ക്ക് സമീപം ഉത്തരകൊറിയയ്ക്ക് രഹസ്യ മിസൈൽ താവളം; അമേരിക്കയ്ക്കും ഭീഷണി

പ്യോങ്യാങ്: ചൈനീസ് അതിർത്തിക്ക് സമീപം ഉത്തരകൊറിയ ദീർഘദൂര മിസൈൽ താവളം നിർമ്മിച്ചതായി റിപ്പോർട്ട്. കിം ജോങ് ഉന്നിന്റെ  അറിവോടെ ഏറ്റവും നൂതനനും തന്ത്രപരമായ ആയുധങ്ങൾ സൂക്ഷിക്കുന്നതിനാണ് മിസൈൽ താവളം സജ്ജമായിരിക്കുന്നതെന്നാണ് വിവരം. ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവശേഷി വർധിപ്പിക്കുന്നതിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു.  ചൈനീസ് അതിർത്തിയിൽ നിന്ന് 27 കിലോമീറ്റർ